വാട്സാപ്പ് സ്‌പാം കാളുകൾ ജാഗ്രത വേണം..! കേരള പോലീസിൻ്റെ മുന്നറിയിപ്പ്
കണ്ണൂരാൻ വാർത്ത
രാജ്യാന്തര നമ്പരുകളിൽ നിന്നുള്ള അജ്ഞാത സ്‌പാം കാളുകളും സന്ദേശങ്ങളും വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് ലഭിക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയ മന്ത്രാലയത്തിന്റെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വാട്സാപ്പും ഉപയോക്താൾക്ക് ഇത് സംബന്ധിച്ചുള്ള ജാഗ്രതാ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

ഇന്തോനേഷ്യ (+62), വിയറ്റ്നാം (+84), മലേഷ്യ (+60), കെനിയ (+254), എത്യോപ്യ (+251) തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള നമ്പറുകളിൽ നിന്നാണ് കോളുകൾ വരുന്നത്. ഇത്തരം സ്‌പാം നമ്പരുകളിൽ നിന്നുള്ള കാളുകൾ വന്നാൽ അത് അറ്റൻഡ് ചെയ്യരുത്. 

ആ നമ്പർ ഉടൻ ബ്ലോക്ക് ചെയ്യുക (വാട്സ്ആപ്പ് പേജിന്റെ വലതു വശത്ത് മുകളിലുള്ള മൂന്ന് ഡോട്ടുകളിൽ നിന്നുള്ള മെനുവിൽ നിന്ന് 'more' തിരഞ്ഞെടുക്കുക. അതിൽ രണ്ടാമതായി ബ്ളോക്ക് ചെയ്യാനുള്ള ഓപ്‌ഷൻ കാണാം). അഞ്ജാത സന്ദേശങ്ങൾക്ക് ഒപ്പമുള്ള ലിങ്കുകളും ക്ലിക്ക് ചെയ്യരുത്. ഇത്തരം ലിങ്കുകൾ ക്ലിക്ക് ചെയ്താൽ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. തട്ടിപ്പുകളിൽ വീഴാതിരിക്കാൻ വാട്സാപ്പ് സെറ്റിംഗ്സ് സ്ട്രോങ്ങ് ആക്കുക 

▪️വാട്സാപ്പിലെ 'Who can see' സെറ്റിംഗ്സ് Contacts only ആണെന്ന് ഉറപ്പ് വരുത്തുക. അതുപോലെ about, groups എന്നിവയുടെ സെറ്റിംഗ്സ് സ്ട്രോങ്ങ് ആക്കുക. 

▪️two-step ഓതെന്റിക്കേഷൻ കൃത്യമായി ക്രമീകരിച്ചിരിക്കുന്നു എന്ന് ഉറപ്പാക്കുക.

▪️അജ്ഞാത കോളുകൾ വന്നാൽ ഉടൻ റിപ്പോർട്ട് ചെയ്ത് ബ്ലോക്ക് ചെയ്യുക.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത