വിവിധ പദ്ധതികളിലേക്ക് കൃഷിഭവൻ മുഖേന അപേക്ഷ ക്ഷണിച്ചു
കണ്ണൂരാൻ വാർത്ത


കണ്ണൂർ ജില്ലാ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന 'ഓണത്തിന് ഒരു കൊട്ട പൂവ് -ചെണ്ടുമല്ലി കൃഷി' 'നാട്ടുമാവിൻ തോട്ടം - നാടൻ മാവിനങ്ങളുടെ ഒട്ടുതൈ വിതരണം' എന്നീ പദ്ധതികളിലേക്ക് കൃഷിഭവൻ മുഖേന അപേക്ഷ ക്ഷണിച്ചു.

ചെണ്ടുമല്ലി കൃഷി ഗ്രൂപ്പുകൾ കുറഞ്ഞത് 15 സെൻ്റ് സ്ഥലത്ത് കൃഷി ചെയ്യണം. കൂടുതൽ സ്ഥലത്ത് കൃഷി ചെയ്യുന്നവർക്ക് മുൻഗണന (സ്വന്തമായോ പാട്ടത്തിനോ).

പ്രാദേശിക ഇനങ്ങളുടെ ഒട്ടുമാവിൻ തൈകൾ കൃഷി ചെയ്യുവാൻ താല്പര്യമുള്ള സ്ഥപനങ്ങൾക്കും (പൊതു/ ഗവൺമെൻറ് / സ്വകാര്യ സ്ഥാപനങ്ങൾ, കോളജുകൾ, സ്കൂളുകൾ ഉൾപ്പെടെ) കൃഷിഭവൻ മുഖേന അപേക്ഷിക്കേണ്ട അവസാന തീയ്യതി മെയ് 29.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത