ഒരു കോടിയുടെ സ്കൂൾ റെഡി; അ​ടു​ത്ത അ​ധ്യ​യ​ന​വ​ര്‍ഷ​ത്തേ​ക്ക് പ്ര​വേ​ശ​ന​ത്തി​ന് എത്തി​യ​ത് ഒ​രു​കു​ട്ടി മാ​ത്രം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പാ​നൂ​ർ: കു​ട്ടി​ക​ൾ എ​ട്ട്, അ​ധ്യാ​പ​ക​ർ നാ​ല്, കെ​ട്ടി​ട നി​ർ​മാ​ണ​ചെ​ല​വ് ഒ​രു കോ​ടി. തൃ​പ്പ​ങ്ങോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ന​രി​ക്കോ​ട്ടു​മ​ല ഗ​വ. എ​ൽ.​പി സ്ക്കൂ​ളി​ന്റെ പു​തി​യ കെ​ട്ടി​ട്ട​മാ​ണ് ഉ​ദ്ഘാ​ട​ന​ത്തി​നൊ​രു​ങ്ങു​ന്ന​ത്. മ​നോ​ഹ​ര​മാ​യ പു​തി​യ​കെ​ട്ടി​ടം ഒ​രു​ങ്ങി​യി​ട്ടും അ​ടു​ത്ത അ​ധ്യ​യ​ന​വ​ര്‍ഷ​ത്തേ​ക്ക് പ്ര​വേ​ശ​ന​ത്തി​ന് എ​ത്തി​യ​ത് ഒ​രു​കു​ട്ടി മാ​ത്ര​മാ​ണ്.

സ്‌​കൂ​ളി​ല്‍ നി​ല​വി​ൽ എ​ട്ട് വി​ദ്യാ​ർ​ഥി​ക​ളാ​ണു​ള്ള​ത്. അ​ടു​ത്ത അ​ധ്യ​യ​ന​വ​ര്‍ഷ​ത്തേ​ക്ക് ഒ​രു കു​ട്ടി​മാ​ത്ര​മാ​ണ് പു​തു​താ​യി അ​ഡ്മി​ഷ​ന്‍ എ​ടു​ത്തി​ട്ടു​ള്ള​ത്. നാ​ല് അ​ധ്യാ​പ​ക​രും ഉ​ണ്ട്. ട്രൈ​ബ​ല്‍ സ്‌​കൂ​ള്‍ അ​ല്ലെ​ങ്കി​ലും നി​ല​വി​ലു​ള്ള എ​ട്ട് കു​ട്ടി​ക​ളും ട്രൈ​ബ​ല്‍ വി​ഭാ​ഗ​ത്തി​ല്‍പ്പെ​ട്ട​വ​രാ​ണ്. സ്‌​കൂ​ള്‍ യു.​പി​യാ​യി അ​പ്‌​ഗ്രേ​ഡ് ചെ​യ്ത് ജി​ല്ല​യു​ടെ മ​റ്റ് ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സൗ​ക​ര്യ​മാ​വു​ന്ന രീ​തി​യി​ൽ താ​മ​സ സൗ​ക​ര്യ​വും ഒ​രു​ക്കി​യാ​ലേ കു​ട്ടി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ർ​ധ​ന​വു​ണ്ടാ​വൂ. 

സ്കൂ​ൾ നി​ല​നി​ൽ​ക്കു​ന്ന പ്ര​ദേ​ശ​ത്ത് നാ​മ​മാ​ത്ര​മാ​യ കു​ടും​ബ​ങ്ങ​ൾ മാ​ത്ര​മേ താ​മ​സി​ക്കു​ന്നു​ള്ളൂ. വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ന്റെ പ​ദ്ധ​തി വി​ഹി​ത​ത്തി​ല്‍ നി​ന്നും ഒ​രു​കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് കെ​ട്ടി​ടം ഒ​രു​ങ്ങി​യി​രി​ക്കു​ന്ന​ത്. നാ​ല് ക്ലാ​സ് മു​റി​ക​ളും ഓ​ഡി​റ്റോ​റി​യ​വു​മാ​ണ് പു​തി​യ കെ​ട്ടി​ട​ത്തി​ലു​ള്ള​ത്. കെ​ട്ടി​ട​ത്തി​ന്റെ ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഓ​ണ്‍ലൈ​നാ​യി നി​ർ​വ​ഹി​ക്കും. സ്ഥ​ലം എം.​എ​ല്‍.​എ ആ​യി​രു​ന്ന കെ.​കെ. ശൈ​ല​ജ​യു​ടെ കാ​ല​ത്താ​ണ് ഫ​ണ്ട് അ​നു​വ​ദി​ച്ച​ത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha