കോളയാട് ജനവാസ മേഖലയില്‍ കാട്ടുപോത്തുകള്‍; ഭീതിയില്‍ ജനം
കണ്ണൂരാൻ വാർത്ത

 
കോളയാട് ജനവാസ മേഖലയില്‍ ഭീതി വിതച്ച്‌ കാട്ടുപോത്തുകള്‍. കണ്ണവം വനമേഖലയോട് ചേര്‍ന്ന പെരുവയിലാണ് കട്ടുപോത്തുകള്‍ ഇറങ്ങിയത്.
നെടുംപൊയില്‍, കറ്റ്യാട്, കോളയാട്, പെരുവ, കണ്ണവം, മേഖലകളിലാണ് കാട്ടുപോത്തുകളുടെ സന്നിധ്യം.

മേഖലയില്‍ ആശങ്കയെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കാട്ടുപോത്ത് ആക്രമണത്തില്‍ കഴിഞ്ഞ വര്‍ഷം കോളയാട് ഒരാള്‍ക്ക് ജീവൻ നഷ്ടമായിരുന്നു.

അതേസമയം, കഴിഞ്ഞ മൂന്നുദിവസമായി ഇടമുളയ്ക്കല്‍, ഇട്ടിവ, ചടയമംഗലം പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളില്‍ ചുറ്റിക്കറങ്ങിയ കാട്ടുപോത്തിനെ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ തന്ത്രപരമായ നീക്കത്തിനൊടുവില്‍ കുളത്തൂപ്പുഴ വനമേഖലയിലേക്ക് കയറ്റിവിട്ടു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത