ഓടിക്കൊണ്ടിരുന്ന ലോറിയുടെ ടയറുകൾക്കു തീപിടിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ഇരിട്ടി: മാക്കൂട്ടം ചുരത്തിൽ ലോറിയുടെ ടയറുകൾക്ക് തീപിടിച്ചു. ഇരിട്ടിയിൽ നിന്ന് എത്തിയ അഗ്നിരക്ഷാസേന തീയണച്ചു. ഒഴിവായത് വൻ അപകടം. വിരാജ്പേട്ടയിൽ നിന്നു കണ്ണൂരിലേക്ക് ഫാബ്രിക്കേഷൻ സാധനങ്ങളുമായി പോകുന്ന ലോറിയുടെ ടയറുകൾക്കാണ് മാക്കൂട്ടം ചുരത്തിൽ നിന്ന് തീ പിടിച്ചത്. 

ചുരം ഇറങ്ങുന്ന സമയത്താണ് ലോറിയുടെ ടയറുകൾക്ക് തീ പിടിച്ചത്. ഇരിട്ടി സ്റ്റേഷൻ ഓഫിസർ രാജീവ്, അസി.സ്റ്റേഷൻ ഓഫിസർ എൻ.ജി.അശോകന്റെയും നേതൃത്വത്തിലുള്ള സംഘമാണ് തീ അണച്ചത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha