കാട്ടുപന്നികൾ കുറുകെ ചാടി; ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് അപകടം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പേരാവൂർ : കാട്ടുപന്നികൾ കുറുകെ ചാടിയപ്പോൾ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് അപകടം. പേരാവൂർ മുള്ളേരിക്കലിലെ ഓട്ടോറിക്ഷ ഡ്രൈവർ അനൂപിനാണ് പരിക്കേറ്റത്. ഒരു ബന്ധുവിന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത് രാത്രിയിൽ വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം.

വീടിന്റെ സമീപ പ്രദേശത്ത് വെച്ച് കാട്ടുപന്നിക്കൂട്ടം റോഡിൽ വാഹനത്തിന് മുന്നിലേക്ക് ചാടുകയായിരുന്നു. അവ ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ റോഡരികിലെ മരത്തിൽ ചെന്ന് ഇടിക്കുകയായിരുന്നു. കുട്ടികൾ ഉൾപ്പെടെ ഉള്ളവർ ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നെങ്കിലും പരിക്കില്ലാതെ രക്ഷപ്പെട്ടു. ഓട്ടോറിക്ഷയുടെ മുൻഭാഗം ഭാഗികമായി തകർന്നിട്ടുണ്ട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha