ഇനി കെ-സ്റ്റോർ ; റേഷൻ കടകളുടെ മുഖച്ഛായ മാറുന്നു
കണ്ണൂരാൻ വാർത്ത
റേഷൻ കടകളുടെ മുഖച്ഛായ മാറ്റുന്ന കെ-സ്‌റ്റോറുകൾ (കേരള സ്റ്റോർ) മുഖ്യമന്ത്രി പിണറായി വിജയൻ നാടിന്‌ സമർപ്പിച്ചു. രണ്ടാം വാർഷികമാഘോഷിക്കുന്ന സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായാണ്‌ സംസ്ഥാനത്ത്‌ 108 റേഷൻ കടകൾ കെ -സ്റ്റോർ ആയതിന്റെ പ്രഖ്യാപനം. ഈ സാമ്പത്തിക വർഷം 1000 കെ - സ്റ്റോറുകൾ ആരംഭിക്കും. സാമൂഹ്യനീതിയിൽ ഊന്നി പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ് കെ -സ്റ്റോറുകളെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.

 ഇ - പോസ് മെഷീനുകൾ ഇലക്ട്രോണിക് തുലാസുമായി ബന്ധിപ്പിക്കുന്നതിന്റെ സംസ്ഥാന ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. പൊതുവിതരണ സംവിധാനത്തെ കൂടുതൽ ജനസൗഹൃദമാക്കി മാറ്റാൻ ആവിഷ്കരിച്ച പദ്ധതിയാണ് കെ -സ്റ്റോർ. നിലവിലെ റേഷൻ കടകളിൽ പശ്‌ചാത്തല സൗകര്യം വികസിപ്പിച്ച്‌ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കൂടുതൽ സേവനങ്ങളും ഉൽപ്പന്നങ്ങളും പൊതുവിതണശൃംഖലയിലൂടെ ലഭ്യമാക്കുക യാണ്‌ ലക്ഷ്യം.

10,000 രൂപവരെ ഇടപാട് നടത്താൻ കഴിയുന്ന മിനി ബാങ്കിങ്‌ സംവിധാനം, യൂട്ടിലിറ്റി പേമെന്റ് സംവിധാനം (ഇലക്ട്രിസിറ്റി ബില്ല്, വാട്ടർ ബില്ല് ഉൾപ്പെടെയുള്ളവ അടയ്ക്കാനുള്ള സൗകര്യം), സപ്ലൈകോ ശബരി ഉൽപ്പന്നങ്ങൾ, മിൽമ ഉൽപ്പന്നങ്ങൾ, ഛോട്ടു ഗ്യാസ് (അഞ്ച് കിലോ തൂക്കമുള്ള പാചക വാതക സിലിൻഡർ) എന്നീ സേവനങ്ങളും കെ - സ്റ്റോറുകളിൽ ലഭിക്കും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത