കണ്ണൂരിൽ ലോറി ഡ്രൈവർ ക്ലീനറെ തലക്കടിച്ച് കൊലപ്പെടുത്തി
കണ്ണൂരാൻ വാർത്ത
കണ്ണൂർ: കണ്ണൂരിൽ ലോറി ഡ്രൈവർ ക്ലീനറെ തലക്കടിച്ച് കൊലപ്പെടുത്തി. കണ്ണൂർ നിടുംപൊയിൽ ചുരത്തിലാണ് സംഭവം. കൊല്ലം സ്വദേശി സിദ്ദിഖ് (28)ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ ഡ്രൈവർ നിഷാദ് കണ്ണവം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.ചൊവ്വാഴ്ച പുലർച്ചെ 5.30 നാണ് സംഭവം.യാത്രക്കിടെ ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും ഡ്രൈവറായ നിഷാദ് സിദ്ധിഖിനെ ജാക്കി ലിവർ ഉപയോഗിച്ച് തലക്കടിക്കുകയുമായിരുന്നു.ആന്ധ്രയിൽ നിന്നും സിമൻറ് കയറ്റി കൂത്തുപറമ്പിലേക്ക് വരികയായിരുന്ന ലോറിയിൽ ഉണ്ടായിരുന്നവരാണ് വാക് തർക്കത്തിൽ ഏർപ്പെട്ടത്. മൃതദേഹം പേരാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത