ആളൊഴിഞ്ഞ പറമ്പിൽ നിന്നും സ്റ്റീൽ ബോംബുകൾ കണ്ടെത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കൂത്തുപറമ്പ് : ആളൊഴിഞ്ഞ പറമ്പിൽ നിന്നും രണ്ട്സ്റ്റീൽ ബോംബ് കണ്ടെത്തിയ സംഭവത്തിൽ എക്സ്പ്ലോസിവ് ആക്ട് പ്രകാരം കൂത്തുപറമ്പ് പോലീസ് കേസെടുത്തു.

മാങ്ങാട്ടിടം കണ്ടേരി കരിയിലെ ബാലകൃഷ്ണൻ എന്നയാളുടെ പറമ്പിൽ നിന്നാണ് മനുഷ്യ ജീവന് ഭീഷണിയാകും വിധം ഉഗ്രസ്ഫോടനശേഷിയുള്ള രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തിയത്.

രഹസ്യവിവരത്തെ തുടർന്ന് ഇൻസ്പെക്ടർ ശ്രീഹരിയും സംഘവുമാണ് പിടികൂടിയത്. സ്റ്റീൽ ബോംബുകൾ ബോംബ് സ്ക്വാഡ് നിർവ്വീര്യമാക്കി. കേസെടുത്ത പോലീസ് അന്വേഷണം ഊർജിതമാക്കി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha