പുകയിലരഹിത ദിനാചരണത്തോടനുബന്ധിച്ച് വിദ്യാർഥികൾക്ക് മത്സരങ്ങൾ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ലോകപുകയിലരഹിത ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് പൊതുജനങ്ങൾക്കായി 'നമുക്ക് ഭക്ഷണമാണ് വേണ്ടത് പുകയിലയല്ല' എന്ന വിഷയത്തിൽ മത്സരങ്ങളാണ് സംഘടിപ്പിക്കുന്നു. ഉപന്യാസ, കാർട്ടൂൺ, ഡിജിറ്റൽ പോസ്റ്റർ തയ്യാറാക്കൽ എന്നീ ഇനങ്ങളിലാണ് മത്സരം. ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് പ്രത്യേക മത്സരങ്ങൾ. ഉപന്യാസരചന വിഭാഗത്തിൽ മലയാളം അല്ലെങ്കിൽ ഇംഗ്ലീഷ് 400 വാക്കുകളിൽ കവിയാതെ എഴുതി സ്‌കാൻ ചെയ്ത് അയക്കണം. ഒന്നാം സമ്മാനം 7,000 രൂപ. രണ്ടാം സമ്മാനം 5,000 രൂപയും മൂന്നാം സമ്മാനം 3,000 രൂപയുമാണ്. രണ്ടുപേർക്ക് 1,500 രൂപ വീതം പ്രോത്സാഹന സമ്മാനവുമുണ്ട്.

കാർട്ടൂൺ ഡിജിറ്റൽ കാർട്ടൂണായോ (jpeg ഫോർമാറ്റിൽ പരമാവധി 3MB) A4 സൈസ് പേപ്പറിൽ വരച്ച് സ്കാൻ ചെയ്‌തോ അയക്കണം. പ്രായപരിധി ഇല്ല. ഒന്നാം സമ്മാനം 10,000 രൂപ. രണ്ടാം സമ്മാനം 7500 രൂപ, മൂന്നാം സമ്മാനം 5000 രൂപ എന്നിങ്ങനെയാണ്. രണ്ടുപേർക്ക് 1500 രൂപ വീതം പ്രോത്സാഹന സമ്മാനമുണ്ട്.

ഡിജിറ്റൽ പോസ്റ്റർ jpeg ഫോർമാറ്റിൽ പരമാവധി 3MB യിലാണ് തയ്യാറാക്കേണ്ടത് പ്രായപരിധി ഇല്ല. ഒന്നാം സമ്മാനം 10000 രൂപ, രണ്ടാം സമ്മാനം 7500 രൂപ, മൂന്നാം സമ്മാനം 5000 രൂപ. രണ്ടുപേർക്ക് 1500 രൂപ വീതം പ്രോത്സാഹന സമ്മാനവുമുണ്ട്.

എൻട്രികൾ മേയ് 24ന് മുൻപ് പേര്, വയസ്, മേൽവിലാസം, ഫോൺ നമ്പർ എന്നിവ സഹിതം (വിദ്യാർഥികൾ സ്‌കൂളിന്റെ പേര്, പഠിക്കുന്ന ക്‌ളാസ്സ്, സ്‌കൂൾ വിലാസം, പഠിക്കുന്ന ക്ലാസ്സ് സംബന്ധിച്ച് അദ്ധ്യാപകരുടെ/ രക്ഷിതാക്കളുടെ സാക്ഷ്യപത്രം എന്നിവ സഹിതം) worldnotobaccoday2023@gmail.com ലേക്ക് അയക്കണം. ക്യാഷ് പ്രൈസിനൊപ്പം സർട്ടിഫിക്കറ്റുകളും നൽകും. സമ്മാനാർഹമായ എൻട്രികളുടെ ഉടമസ്ഥാവകാശം ആരോഗ്യവകുപ്പിനായിരിക്കും. ഇവ വകുപ്പിന്റെ ബോധവത്ക്കരണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കും.

ഫോൺ: 9447018977,9447031057,9947633096.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha