കണ്ണൂർ, കാസറഗോഡ്, കോഴിക്കോട് ജില്ലയിലെ വിവിധ അധ്യാപക ഒഴിവുകൾ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


പിലാത്തറ : ചെറുതാഴം ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം തസ്തിക. അഭിമുഖം രണ്ടിന് രാവിലെ 10.30-ന്.

മാത്തിൽ : മാത്തിൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ്. കൂടിക്കാഴ്ച വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന്

കുറ്റൂർ : കുറ്റൂർ ഗവ. യു.പി. സ്കൂളിൽ യു.പി. വിഭാഗം. അഭിമുഖം ശനിയാഴ്ച 10-ന്.

തളിപ്പറമ്പ് : പരിയാരം കെ.കെ.എൻ.പി.എം.ജി.വി.എച്ച്.എസ്.എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ അധ്യാപക ഒഴിവ്. അഭിമുഖം ജൂൺ ഒന്നിന് 11.30-ന് സോഷ്യോളജി. രണ്ടിന് രാവിലെ 9.30-ന് ഗണിതം, 11.30-ന് പൊളിറ്റിക്കൽ സയൻസ്, രണ്ടിന് ബോട്ടണി, മൂന്നിന് സുവോളജി.

പയ്യന്നൂർ : എ.കെ.എ.എസ്. ജി.വി.എച്ച്.എസ്.എസ്. പയ്യന്നൂരിൽ വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ വൊക്കേഷണൽ ടീച്ചർ (സ്മോൾ പൗൾട്രി ഫാർമർ), വൊക്കേഷണൽ ടീച്ചർ (അക്കൗണ്ട്‌സ് എക്സിക്യുട്ടീവ്), നോൺ വൊക്കേഷണൽ ടീച്ചർ-കൊമേഴ്‌സ് എന്നീ തസ്തികയിൽ താത്‌കാലിക ഒഴിവിലേക്ക്‌ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു.

യോഗ്യരായവർ അഞ്ചിന് രാവിലെ 11-ന് സ്കൂൾ ഓഫീസിൽ ഹാജരാകണം. ഫോൺ: 8921139533, 6238197081

കണ്ണൂർ : തലശ്ശേരി ഗവ. ബ്രണ്ണൻ കോേളജിൽ 2023-24 അധ്യയനവർഷത്തേക്ക് ഇസ്‍ലാമിക് ഹിസ്റ്ററി വിഷയത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കും. മുഖാമുഖം ജൂൺ ആറിന് 11-ന് മുതൽ പ്രിൻസിപ്പലിന്റെ ചേംബറിൽ. കൂടുതൽ വിവരങ്ങൾക്ക്: brennencollege@gmail.com

തളിപ്പറമ്പ് : പരിയാരം കെ.കെ.എൻ. പി.എം.ജി.വി.എച്ച്.എസ്.എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ അധ്യാപക ഒഴിവ്. അഭിമുഖം ജൂൺ ഒന്നിന് 11.30-ന് സോഷ്യോളജി. രണ്ടിന് രാവിലെ 9.30-ന് ഗണിതം 11.30-ന് പൊളിറ്റിക്കൽ സയൻസ്, രണ്ടിന് ബോട്ടണി, മൂന്നിന് സുവോളജി.

മലപ്പട്ടം : എ. കുഞ്ഞിക്കണ്ണൻ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം മലയാളം തസ്തികയിൽ രണ്ടും മാത്‍സ് തസ്തികയിൽ ഒന്നും. അഭിമുഖം ജൂൺ രണ്ടിന് 11-ന്.

വെള്ളാട് : വെള്ളാട് ഗവ. യു.പി. സ്കൂളിൽ എൽ.പി.എസ്.ടി. അഭിമുഖം ഒന്നിന് രണ്ട് മണിക്ക്.

അരങ്ങ് : നടുവിൽ അരങ്ങ് ഗവ. എൽ.പി. സ്കൂളിൽ എൽ.പി. സ്കൂൾ അധ്യാപകർ. അഭിമുഖം ഒന്നിന് രണ്ട് മണിക്ക്.

പാപ്പിനിശ്ശേരി : അരോളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ജൂനിയർ ലാംഗ്വേജ് അറബിക് (എൽ.പി.എസ്), എച്ച്.എസ്.ടി. ഗണിതം), എച്ച്.എസ്.ടി. (നാച്ചുറൽ സയൻസ്). ജൂൺ മൂന്നിന് 10.30-ന്.

തളിപ്പറമ്പ് : കുറ്റ്യേരി ഗവ. ഹൈസ്കൂളിൽ എച്ച്‌.എസ്.ടി. ഗണിതം, എച്ച്‌.എസ്.ടി. സാമൂഹികശാസ്ത്രം, എച്ച്.എസ്.ടി. മലയാളം വിഭാഗങ്ങളിൽ. വെള്ളിയാഴ്ച രാവിലെ 11-ന്.

കുറുമാത്തൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ കെമിസ്ട്രി സീനിയർ. ജൂൺ ഒന്നിന് ഉച്ചക്ക് 1.30-ന്

തലശ്ശേരി : തലായി ഗവ. എൽ.പി. സ്കൂളിൽ ജൂനിയർ അറബിക് പാർട്ട്് ടൈം ടീച്ചർ. അഭിമുഖം ഒന്നിന് 11.30-ന്.

പാട്യം : പാട്യം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ്, ബയോളജി, പാർടൈം അറബിക്, പാർടൈം സംസ്കൃതം, പാർടൈം ഹിന്ദി വിഷയങ്ങളിൽ. അഭിമുഖം ഒന്നിന് ഉച്ചയ്ക്ക് രണ്ടിന്.

തലശ്ശേരി : ചുണ്ടങ്ങാപ്പൊയിൽ ഗവ. എച്ച്.എസ്.എസിൽ സുവോളജി, കെമിസ്ട്രി, കംപ്യൂട്ടർ സയൻസ്. അഭിമുഖം വെള്ളിയാഴ്ച 10-30-ന്.

മുഴപ്പിലങ്ങാട് : ഗവ. എച്ച്.എസ്.എസിൽ പ്ലസ് ടു കെമിസ്ട്രി, ബോട്ടണി, ആന്ത്രോപ്പോളജി. അഭിമുഖം വെള്ളിയാഴ്ച 11-ന്.

തലശ്ശേരി : കൊടുവള്ളി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹിന്ദി അധ്യാപക ഒഴിവ്. അഭിമുഖം വെള്ളിയാഴ്ച 10-ന്.

ഇരിട്ടി : തില്ലങ്കേരി ഗവ. യു.പി. സ്കൂളിൽ എൽ.പി. വിഭാഗത്തിലും യു.പി. വിഭാഗത്തിൽ പാർട്ട് ടൈം സംസ്കൃതം അധ്യാപകന്റെയും ഒഴിവുണ്ട്. അഭിമുഖം വെള്ളിയാഴ്ച രാവിലെ 10-ന്.

ഇരിട്ടി : പാല ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം, ഹിന്ദി, കണക്ക്, ബയോളജി. അഭിമുഖം ജൂൺ അഞ്ചിന് രാവിലെ 10-ന്.

ഇരിട്ടി : ചാവശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം മലയാളം, സോഷ്യൽ സയൻസ്, ഡ്രോയിങ്, സ്വിയിങ്. അഭിമുഖം ജൂൺ രണ്ടിന് രാവിലെ 10-ന്.

കാസർകോട്  ജി.എം.വി.എച്ച്.എസ്.എസ്. തളങ്കരയിൽ വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ ഇംഗ്ലീഷ് (ജൂനിയർ), കെമിസ്ട്രി (ജൂനിയർ), എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റ് (കൺസോളിഡേറ്റഡ് പേ) എന്നീ വിഷയങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ നോൺ വൊക്കേഷണൽ അധ്യാപകന്റെ ഒഴിവുണ്ട്. അഭിമുഖം ജൂൺ രണ്ടിന് രാവിലെ 10-ന് സ്കൂൾ ഓഫീസിൽ. ഫോൺ: 7736265671.

ഏരുവേശ്ശി : ഗവ. യു.പി. സ്കൂളിൽ പ്രൈമറി വിഭാഗം സംസ്കൃതം അധ്യാപക ഒഴിവുണ്ട്. അഭിമുഖം വെള്ളിയാഴ്ച 11-ന്.

കുറ്റ്യേരി : കുറ്റ്യേരി ഗവ. ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഗണിതം, സാമൂഹ്യശാസ്ത്രം, മലയാളം അധ്യാപക ഒഴിവുകൾ. അഭിമുഖം രണ്ടിന് 11-ന്.

പാപ്പിനിശ്ശേരി :  ഇ.എം.എസ്. സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിൽ വിവിധ വിഷയങ്ങളിൽ ഒഴിവുണ്ട്. അഭിമുഖം വെള്ളിയാഴ്ച. മലയാളം, ഹിന്ദി വിഷയങ്ങളിൽ രാവിലെ 10-നും നാച്വറൽ സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ രാവിലെ 11-നും.

മലപ്പട്ടം : എ. കുഞ്ഞിക്കണ്ണൻ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം മലയാളം, ഗണിതം അധ്യാപക ഒഴിവുണ്ട്. അഭിമുഖം വെള്ളിയാഴ്ച 11-ന് .

കാസർകോട് : കിനാനൂർ-കരിന്തളം ഗവ. കോളേജിൽ പൊളിറ്റിക്കൽ സയൻസ് വിഷയത്തിൽ അതിഥി അധ്യാപക ഒഴിവ്. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പ്രസിദ്ധീകരിച്ചിട്ടുള്ള പാനലിൽ ഉൾപ്പെട്ടിരിക്കുന്നവർ, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും പാനലിൽ ഉൾപ്പെട്ടിട്ടുള്ള രജിസ്റ്റർ നമ്പറും സഹിതം ജൂൺ മൂന്നിന് രാവിലെ 10-ന് അഭിമുഖത്തിന് എത്തണം. നെറ്റ് യോഗ്യത ഉള്ളവരുടെ അഭാവത്തിൽ നെറ്റ് യോഗ്യത ഇല്ലാത്തവരെയും പരിഗണിക്കും. ഫോൺ: 0467 2235955, 9447447311.

മുള്ളേരിയ : ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി. മലയാളം, ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ്, ഗണിതം, സംസ്‌കൃതം (പാർട്ട്‌ ടൈം), ചിത്രകല അധ്യാപക ഒഴിവ്‌. അഭിമുഖം വെള്ളിയാഴ്ച രാവിലെ 10-ന്.

കാസർകോട് : ഗവ. ഫിഷറീസ് യു.പി. സ്‌കൂൾ അടുക്കത്ത്ബയലിൽ യു.പി.എസ്.ടി. മലയാളം, ജൂനിയർ പാർട്ട് ടൈം ഹിന്ദിയുടെ തസ്തികകളിൽ അധ്യാപക ഒഴിവ്. അഭിമുഖം വെള്ളിയാഴ്ച രാവിലെ 11-ന്.

കടമ്പാർ : ഗവ. ഹൈസ്കൂളിൽ എൽ.പി.എസ്.ടി. (മലയാളം, കന്നഡ), യു.പി.എസ്.ടി. (മലയാളം, കന്നഡ), യു.പി.എസ്.ടി. (അറബിക്‌), എച്ച്.എസ്.ടി. (ഹിന്ദി, മലയാളം, കന്നഡ, മാത്തമാറ്റിക്സ്, ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ് ഒഴിവുണ്ട്. അഭിമുഖം ജൂൺ മൂന്നിന് 10-ന്.

കാസർകോട് : ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം അറബിക്, യു.പി. വിഭാഗം (കന്നഡ) അധ്യാപകരുടെ താത്‌കാലിക ഒഴിവുണ്ട്. അഭിമുഖം ജൂൺ ഒന്നിന് ഉച്ചയ്ക്ക് രണ്ടിന്.

മലപ്പട്ടം : എ.കെ.എസ്.ജി.എച്ച്.എസ്.എസ്. ഹയർ സെക്കൻഡറി വിഭാഗം ഇംഗ്ലീഷ് (ജൂനിയർ, സീനിയർ), ഗണിതശാസ്ത്രം (ജൂനിയർ) അധ്യാപക ഒഴിവുണ്ട്. അഭിമുഖം ജൂൺ രണ്ടിന് 10-ന് സ്കൂൾ ഓഫീസിൽ.

ചാലോട് : എടയന്നൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ മലയാളം സീനിയർ തസ്തികയിൽ അധ്യാപകന്റെ ഒഴിവുണ്ട്. ഉദ്യോഗാർഥികൾ ജൂൺ ഒന്നിന് ഉച്ചയ്ക്ക് രണ്ടിന് അഭിമുഖത്തിന് ഹാജരാകണം.

മഞ്ചേശ്വരം : ബങ്കര മഞ്ചേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റാറ്റിസ്റ്റിക്സ്, സുവോളജി (ജൂനിയർ) അധ്യാപകരുടെ താത്കാലിക ഒഴിവ്. അഭിമുഖം ജൂൺ ഒന്നിന് ഉച്ചയ്ക്ക് രണ്ടിന്.

തലശ്ശേരി : ഗവ. ബ്രണ്ണൻ കോളേജിൽ സ്റ്റാറ്റിസ്റ്റിക്സ്, കംപ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപക നിയമനത്തിന് ജൂൺ രണ്ടിന് പത്തിനും ഒന്നിനും അഭിമുഖം നടക്കും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha