ലഹരിമരുന്ന്‌ നൽകി ലൈംഗികാതിക്രമം: ലീഗ്‌ നേതാക്കൾക്കെതിരെ പോക്‌സോ കേസ്‌
കണ്ണൂരാൻ വാർത്ത
ബോവിക്കാനം : എം.ഡി.എം.എ നൽകി ബാലനെ ലൈംഗികാതിക്രമത്തിനിരയാക്കിയ ലീഗ് നേതാക്കൾക്കെതിരെ ആദൂർ പൊലീസ്‌ കേസെടുത്തു. കാസർകോട് മുളിയാർ പഞ്ചായത്തിലെ ലീഗ് മുളിയാർ പഞ്ചായത്ത് പ്രസിഡന്റും മുളിയാർ പഞ്ചായത്ത് രണ്ടാം വാർഡ് അംഗവുമായ എസ്.എം മുഹമ്മദ്കുഞ്ഞിക്കും പ്രവർത്തകനായ തൈസീറിനുമെതിരെ പോക്‌സോ കേസിനുപുറമെ അതിക്രമത്തിനുമാണ്‌ കേസെടുത്തത്‌.

എം.ഡി.എം.എ നൽകി തൈസീറും മുഹമ്മദ് കുഞ്ഞിയും കുട്ടിയെ പല തവണ ലൈംഗികാതിക്രമത്തിന്‌ ഇരയാക്കിയതായി പരാതിയിൽ പറയുന്നു. ഇത്‌ സംബന്ധിച്ച്‌ രണ്ട് പരാതികളാണ് വിദ്യാർഥി പൊലീസിന്‌ നൽകിയത്. പ്രതികൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത