കൊമ്മേരി സെയ്ന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ ഓർമപ്പെരുന്നാൾ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കോളയാട് : കൊമ്മേരി സെയ്ന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാളിന് പള്ളിവികാരി നോബിൻ കെ.വർഗീസ് കൊടിയേറ്റി. വെള്ളിയാഴ്ച വൈകിട്ട് എഴിന് പുന്നപ്പാലം കുരിശടിയിലേക്കും സെയ്ന്റ് അൽഫോൻസ കത്തോലിക്ക ദേവാലയത്തിലെ കുരിശടിയിലേക്കും പെരുന്നാൾ റാസ നടക്കും. ചെട്ടിയാംപറമ്പ് സെയ്ന്റ് മേരീസ് ഓർത്തഡോക്സ് പള്ളിവികാരി ഫാ. സാജു വർഗീസ് പെരുന്നാൾ സന്ദേശം നൽകും. ശനിയാഴ്ച രാവിലെ ഒൻപതിന് ഫാ. സാജു വർഗീസിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന. തുടർന്ന് അമ്പായത്തോട് സെയ്ന്റ് മേരീസ് ഓർത്തഡോക്സ് പള്ളി വികാരി ഫാ. ഷിബു ജോൺ പെരുന്നാൾ സന്ദേശം നൽകും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha