വന്ദേ ഭാരതിന് പുതിയ സമയക്രമം
കണ്ണൂരാൻ വാർത്ത
കേരളത്തില്‍ സര്‍വീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനിന്റെ സമയക്രമത്തില്‍ മാറ്റം. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍ സ്‌റ്റേഷനുകളിലെ സമയത്തിലാണ് മാറ്റംവരുത്തിയത്. ഈ നാല് സ്റ്റേഷനുകളിലും ട്രെയിന്‍ എത്തിച്ചേരുന്നതും പുറപ്പെടുന്നതുമായ സമയത്തിലാണ് മാറ്റം. തിരുവനന്തപുരത്തുനിന്നും കാസര്‍കോട്ടുനിന്നും വന്ദേഭാരത് യാത്ര ആരംഭിക്കുന്ന സമയത്തിലോ മറ്റു സ്‌റ്റേഷനുകളില്‍ എത്തുന്ന സമയത്തിലോ മാറ്റമില്ല.

തിരുവനന്തപുരത്തുനിന്ന് രാവിലെ 5.20ന് പുറപ്പെടുന്ന വന്ദേഭാരത് ഇനി കൊല്ലത്തെത്തുന്നത് രാവിലെ 6.08നായിരിക്കും. 6.10ന് പുറപ്പെടും. 7.24ന് കോട്ടയെത്തുന്ന ട്രെയിന്‍ 7.27ന് യാത്ര തിരിക്കും. എറണാകുളത്ത് 8.25ന് എത്തുന്ന ട്രെയിന്‍ 8.28ന് പുറപ്പെടും. തൃശ്ശൂരില്‍ 9.30ന് എത്തുന്ന ട്രെയിന്‍ 9.32ന് പുറപ്പെടും. മടക്കയാത്രയില്‍ വൈകീട്ട് 18.10ന് തൃശ്ശൂരിലെത്തും. 18.12ന് പുറപ്പെടും. എറണാകുളത്ത് 19.17ന് എത്തും. 19.20ന് അവിടെനിന്നും പുറപ്പെടും. കോട്ടയത്ത് 20.10ന് എത്തുന്ന ട്രെയിന്‍ 20.13ന് യാത്ര പുനരാരംഭിക്കും. തുടര്‍ന്ന് 21.30ന് കൊല്ലത്തെത്തി 21.32ന് അവിടെനിന്നും പുറപ്പെടുന്ന രീതിയിലായിരിക്കും സമയക്രമം.

മേയ് 19 മുതല്‍ പുതുക്കിയ സമയം നിലവില്‍ വരും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത