സംസ്ഥാനത്ത് കണ്ണൂർ ഉൾപ്പെടെ മൂന്ന് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്
കണ്ണൂരാൻ വാർത്ത

കണ്ണൂർ, കോട്ടയം, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്. കോട്ടയം,കോഴിക്കോട്,കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. സാധാരണയേക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും.

മാർച്ച് മാസത്തിൽ അനുഭവപ്പെട്ട കനത്ത ചൂടിന് ആശ്വാസമേകി ഏപ്രിൽ മാസമവസാനത്തോടു കൂടി സംസ്ഥാനത്ത് പലയിടങ്ങളിലും മഴ ലഭിച്ചിരുന്നു. എന്നാൽ വീണ്ടും സംസ്ഥാനത്ത് ചൂട് കനക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

കോട്ടയം ജില്ലയിൽ 35 വരെയും കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 36 വരെയും താപനില ഉയർന്നേക്കാം. നിലവിൽ അനുഭവപ്പെടുന്നതിനേക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ കൂടുതലാണിത്. ഈ ജില്ലകളിലെ മലയോരപ്രദേശങ്ങളൊഴികെ എല്ലായിടത്തും ചൂട് അനുഭവപ്പെടുമെന്നാണ് മുന്നറിയിപ്പ്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത