നടുവനാടിന്റെ ഹൃദയ താളമായി സമദർശിനി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇരിട്ടി : നടുവനാടിന്റെ സാംസ്‌കാരിക മുഖമാണ്‌ സമദർശിനി ഗ്രന്ഥാലയം. വൈവിധ്യമാർന്ന പ്രവർത്തനത്തിലൂടെ നാടിനെ നയിക്കുന്ന ദൗത്യമാണ്‌ ഗ്രന്ഥാലയം നിർവഹിക്കുന്നത്‌. വിദ്യാർഥികൾക്കും ഗവേഷകർക്കും വിജ്ഞാനത്തിന്റെ ഉറവിടമാണിവിടം. വിപുലമായ റഫറൽ ലൈബ്രറിയും ഇവിടെയുണ്ട്‌. ദിനപത്രങ്ങൾക്കും ആനുകാലികങ്ങൾക്കുമൊപ്പം സമഗ്രമായ പുസ്‌തക ശേഖരവും. 
സമദർശിനി പുസ്തക നിധിയെന്ന വേറിട്ട പദ്ധതി ഗ്രന്ഥാലയം വിപുലപ്പെടുത്തുന്നതിന്‌ വലിയ സംഭാവനയാണ്‌ നൽകുന്നത്‌. വിശേഷാവസരങ്ങളിൽ വായനശാലയിലേക്ക്‌ പുസ്തകം നൽകുന്ന പദ്ധതിയാണിത്‌. 500 പുസ്തകം ഇതിനകം ലഭിച്ചു. കുട്ടികൾക്കായി ഞായറാഴ്ചകളിൽ പുസ്തക വിതരണം നടത്തുന്നു. ജില്ലയിലെ മികച്ച വനിതാ ലൈബ്രേറിയൻ പുരസ്കാരം സമദർശിനിയെ തേടിയെത്തി. 250 വീടുകളിൽ പുസ്തകമെത്തിക്കുന്നു. ആറു വർഷമായി മികച്ച വനിതാ, കുട്ടി വായനക്കാർക്ക്‌ പുരസ്‌കാരം നൽകുന്നു. 

വയോജന, വനിതാ വേദികളും സജീവം

സ്വയംതൊഴിൽ കണ്ടെത്താനുള്ള പരിശീലനവും നൽകുന്നു. എൽഇഡി ബൾബ്‌, സോപ്പ്‌, സോപ്പ്‌ പൊടി നിർമാണം എന്നിവയിലാണ്‌ പരിശീലനം. അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും ലഹരിക്കുമെതിരെ നാടുണർത്തുന്ന പ്രവർത്തനം എക്‌സൈസ്‌ വിമുക്തി പദ്ധതിയിൽ സമദർശിനി ഏറ്റെടുത്തു. ലഹരിക്കെതിരെ നടത്തിയ ചിത്രമതിൽ, കൂട്ടയോട്ടം, ബോധവൽക്കരണ ക്ലാസുകൾ എന്നിവ ശ്രദ്ധേയമായി. ആധാർ വോട്ടർ ഐഡി ലിങ്കിങ് ക്യാമ്പ്‌, ലഹരിക്കെതിരെ അക്ഷരച്ചങ്ങല എന്നീ പ്രവർത്തനങ്ങൾ നാടിന്റെ കൂട്ടായ്മക്ക്‌ വേദിയായി. 
സമദർശിനിയുടെ പ്രൊഫഷണൽ നാടൻപാട്ട്‌ കലാമേള ട്രൂപ്പ്‌ ‘വലന്താളം’ പതിനഞ്ചിലധികം വേദികളിൽ പരിപാടി അവതരിപ്പിച്ചു.

1956 നവംബർ നാലിന്‌ കെ കേളപ്പൻ ഉദ്‌ഘാടനംചെയ്‌ത വായനശാലയിൽ ഇ.എം.എസ്‌, എ.കെ.ജി, എസ്‌.കെ പൊറ്റെക്കാട്ട്‌, ഐ.കെ. കുമാരൻ തുടങ്ങിയ പ്രതിഭകളുടെ സന്ദർശന കുറിപ്പുകൾ ചരിത്രരേഖ പോലെ സൂക്ഷിക്കുന്നു. 1948 ലെ തില്ലങ്കേരി കർഷക സമര ചരിത്രമറിയാൻ ഇടീക്കുണ്ട്‌ വയലിലേക്ക്‌ സമദർശിനി ബാലവേദി നേതൃത്വത്തിൽ കുട്ടികൾ നടത്തിയ യാത്ര അവിസ്മൃരണീയ അനുഭവമായിരുന്നു. 

1954 ൽ പി.വി.കെ കുറുപ്പിന്റെ പരിശ്രമത്തിലാണ്‌ സമദർശിനിയുടെ പിറവി. കുറുപ്പ്‌ നടുവനാട്‌ ടൗണിൽ നൽകിയ അഞ്ച്‌ സെന്റ്‌ സ്ഥലത്താണ്‌ ഗ്രന്ഥാലയം ആരംഭിച്ചത്‌. നിലവിൽ രണ്ട്‌ നില കെട്ടിടം സ്വന്തമായുണ്ട്‌. എ-ഗ്രേഡ്‌ ഗ്രന്ഥാലയമാണ്‌. ആജീവനാന്ത അംഗങ്ങൾ അടക്കം 300 അംഗങ്ങളുണ്ട്‌. വിപിൻരാജ്‌ പ്രസിഡന്റും എ.കെ. ശശി സെക്രട്ടറിയുമാണ്‌. 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha