മതിമറക്കരുത്, നീളമേറിയ മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിലെത്തിയാൽ
കണ്ണൂരാൻ വാർത്ത


ഏഷ്യയിലെ നീളമേറിയ ഡ്രൈവ് ഇൻ ബീച്ചാണ് മുഴപ്പിലങ്ങാടുള്ളത്. നാലര കിലോ മീറ്ററോളം കടലിന്റെയും കരയുടെയും സൗന്ദര്യം ആവോളം ആസ്വദിച്ച് വാഹനമോടിച്ചുപോകാം.

കാണാൻ സുന്ദരമെങ്കിലും ബീച്ചിൽ അപകടക്കെണികളുണ്ട്. ബീച്ചിൽ എപ്പോഴും ലൈഫ് ഗാർഡുമാരുണ്ട്. എങ്കിലും നീളമേറിയ ബീച്ചായതിനാൽ ലൈഫ് ഗാർഡുമാർക്ക് എല്ലായിടത്തും പെട്ടെന്ന് ഓടിയെത്താനാവണമെന്നില്ല. മഴക്കാലമായാൽ അപകടസാധ്യത കൂടുതലാണ്.

⚠️ ബീച്ചിലൂടെ വാഹന മോടിക്കുന്നവർ അമിത വേഗം ഒഴിവാക്കുക.

⚠️ കടലിനോട് ചേർന്ന് കാർ ഓടിക്കുന്നതും നിർത്തിയിടുന്നതും ഒഴിവാക്കണം.
 
⚠️ കുളിക്കുന്നവർ പരമാവധി മുട്ടോളം വെള്ളത്തിൽ ഇറങ്ങാൻ ശ്രമിക്കുക. വേലിയേറ്റ സമയങ്ങളിൽ കരയ്ക്കടുത്ത് നിൽക്കാൻ ശ്രദ്ധിക്കണം.

⚠️ ബീച്ചിനോട് ചേർന്ന കടലിൽ പാറക്കൂട്ടങ്ങൾ ധാരാളമുണ്ട്. കടലിലൂടെ നടന്ന്

⚠️ പാറക്കൂട്ടങ്ങൾക്കിടിയലേക്ക് പോകുന്നവർ പ്രത്യേകം ശ്രദ്ധിക്കുക,പാറകൾക്കിടയിൽ ധാരളം കുഴികളുണ്ട്.

⚠️ മഴക്കാലത്ത് തിരമാലയുടെ ഉയരം കൂടുമ്പോൾ ചുഴി രൂപപ്പെടാറുണ്ട്. തെറിമ്മൽ ഭാഗത്ത് അപകടസാധ്യത കൂടുതലാണ്.

⚠️ ലൈഫ് ഗാർഡുമാരുടെ നിർദേശങ്ങൾ അനുസരിക്കുക.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത