കണ്ണൂർ ഗവ: വനിതാ കോളേജിൽ കൃത്രിമക്കാൽ വിതരണം നാളെ
കണ്ണൂരാൻ വാർത്ത
കണ്ണൂർ : കൃഷ്ണമേനോൻ സ്മാരക ഗവ. വനിതാ കോളേജിലെ എൻ.എസ്‌.എസ്‌ യൂണിറ്റ്‌ നേതൃത്വത്തിൽ ‘ലിംസ് ഫോർ ലൈഫ്' സംഘടിപ്പിക്കുന്ന കൃത്രിമ കാൽ വിതരണ ക്യാമ്പിന്റെ മൂന്നാംഘട്ടം ചൊവ്വാഴ്‌ച രാവിലെ 9.30ന് മന്ത്രി ആർ. ബിന്ദു ഉദ്‌ഘാടനംചെയ്യും.

അപകടങ്ങളിൽ കാലുകൾ നഷ്ടപ്പെട്ടവർക്കും രോഗം വന്ന് കാൽ മുറിച്ചുമാറ്റപ്പെട്ടവർക്കും ആശ്രയം കൃത്രിമ കാലുകളാണ്. അംഗപരിമിതരായ 50 പേർക്ക് 2018 ലും 51 പേർക്ക് 2021ലും എൻഎസ്‌എസ്‌ യൂണിറ്റ്‌ കൃത്രിമ കാൽ വിതരണം ചെയ്തിരുന്നു. സൗജന്യമായാണ് വിതരണം. മൂന്നാം ഘട്ടത്തിൽ കൃത്രിമ കാലിന് പുറമേ പോളിയോ ബാധിച്ച് കാലിന് ശേഷി കുറവുള്ളവർക്ക് നടക്കാൻ സഹായിക്കുന്ന കാലിപ്പാർ വിതരണവും നടക്കും. 

16 പേർ കാലിനും 20 പേർ കാലിപ്പാറിനും ഒരു കൃത്രിമക്കൈക്കും വേണ്ടിയാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 10,000 രൂപ മുതൽ 15,000 രൂപ വരെ ചെലവ് വരുന്ന കൃത്രിമക്കാൽ അളവെടുത്ത് നിർമിച്ചാണ് സൗജന്യമായി നൽകുന്നത്. എൻഎസ്എസ് യൂണിറ്റ്‌ നേതൃത്വത്തിൽ സോപ്പ്, ഹാൻഡ് വാഷ് തുടങ്ങിയവ നിർമിച്ചാണ് ധനം സമാഹരിച്ചത്. അധ്യാപകരുടെ സാമ്പത്തിക സഹായവും ലഭിച്ചു. പ്രോഗ്രാം ഓഫീസർമാരായ എസ്.ബി പ്രസാദ്, ഡോ. എ.വി. സമൃത എന്നിവരാണ് നേതൃത്വം നൽകുന്നത്‌.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത