സ്കൂള്‍ തുറക്കുന്നു; വേണം ഈ ജാഗ്രതകള്‍; നിര്‍ദേശങ്ങള്‍ പുറത്തുവിട്ടു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


സംസ്ഥാനത്ത് ജൂണ്‍ ഒന്ന് മുതല്‍ സ്കൂളുകള്‍ തുറക്കുകയാണ്. അതിനാല്‍ തന്നെ സ്കൂള്‍ അധികൃതര്‍ക്കുള്ള പൊതു നിര്‍ദേശങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.

കുട്ടികളുടെയും സ്കൂളിന്റെയും മറ്റു പ്രധാന കാര്യങ്ങളിലും പുലര്‍ത്തേണ്ട കാര്യങ്ങളാണ് നിര്‍ദേശങ്ങളില്‍ വ്യക്തമാക്കിയിരിക്കുന്നത്.

*നിര്‍ദേശങ്ങള്‍*

🔺 കുട്ടികള്‍ ക്ലാസില്‍ എത്തിയില്ലെങ്കില്‍ രക്ഷിതാക്കളെ വിളിച്ച്‌ അധ്യാപകര്‍ വിവരം തിരക്കണം. കുട്ടി വീട്ടില്‍ നിന്നു സ്കൂളിലേക്കു തിരിച്ചിട്ടുണ്ടെന്നാണു മറുപടിയെങ്കില്‍ വിവരം പൊലീസില്‍ അറിയിക്കണം.

🔺 വിദ്യാലയത്തിനു സമീപം മുന്നറിയിപ്പു ബോര്‍ഡുകള്‍, ഗതാഗത സൂചനാ ബോര്‍ഡുകള്‍ എന്നിവ സ്ഥാപിക്കാന്‍ ട്രാഫിക് പൊലീസിന്റെ സഹായം തേടണം.

🔺 സ്കൂള്‍ പരിസരത്തെ കടകളില്‍ കൃത്യമായ പരിശോധന നടത്താനും ലഹരിവസ്തുക്കള്‍ വില്‍ക്കുന്നില്ലെന്ന് ഉറപ്പു വരുത്താനായി എക്സൈസ്, പൊലീസ് എന്നിവരുടെ സഹായം തേടണം.

🔺 കുട്ടികള്‍ സഞ്ചരിക്കുന്ന വാഹനത്തിലെ ജീവനക്കാരുടെ സ്വഭാവം വിലയിരുത്തി പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നേടണം.

🔺 സ്കൂളുകളിലെ വെള്ളത്തിന്റെ സാംപിള്‍ ലബോറട്ടറിയില്‍ പരിശോധന നടത്തണം.

🔺 ഇഴജന്തുക്കള്‍ കയറിയിരിക്കാന്‍ സാധ്യതയുള്ള ഇടങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ച്‌ അവയുടെ സാന്നിധ്യമില്ലെന്ന് ഉറപ്പാക്കണം.

🔺 ലഹരി വിമുക്ത പരിപാടിയുടെ ഭാഗമായി രൂപീകരിച്ച ജനജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തണം.

🔺 സ്കൂള്‍ തലത്തില്‍ നടത്തിയ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച്‌ ജില്ല, ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍മാര്‍ 25നും 31നും ഇടയില്‍ സ്കൂളുകളില്‍ നേരിട്ട് സന്ദര്‍ശിച്ച്‌ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

🔺 സംസ്ഥാന തല പ്രവേശനോത്സവ ചടങ്ങുകള്‍ എല്ലാ സ്കൂളുകളിലും പ്രദര്‍ശിപ്പിക്കണം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha