വന്ദേഭാരത്ഉൾപ്പെടെയുള്ള ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം; പുതുക്കിയ സമയക്രമം ഇങ്ങനെ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തിരുവനന്തപുരം : കേരളത്തിലൂടെ ഓടുന്ന ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം. വന്ദേ ഭാരത് ഉൾപ്പെടെ ഏഴ് ട്രെയിനുകളുടെ സമയം പുതുക്കി. മെയ് 28 മുതൽ പുതുക്കിയ സമയക്രമം നിലവിൽ വരും. ദക്ഷിണ റെയിൽവേ ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കി. ട്രെയിനുകൾ പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ സമയത്തിലാണ് മാറ്റമുണ്ടാകുന്നത്.

പുതുക്കിയ സമയക്രമം ഇങ്ങനെ:

👉ട്രെയിൻ നമ്പർ- 20634 – തിരുവനന്തപുരം സെൻട്രൽ – കാസർകോട് വന്ദേ ഭാരത് എക്സ്പ്രസ്: ഉച്ചയ്ക്ക് 1.20 -ന് കാസർകോട് എത്തും. (നിലവിലുള്ള സമയം: കാസർകോട്:1. 25)

👉ട്രെയിൻ നമ്പർ -16355 – കൊച്ചുവേളി – മംഗളൂരു ജംഗ്ഷൻ അന്ത്യോദയ ദ്വൈവാര എക്‌സ്‌പ്രസ്: രാവിലെ 09.15 ന് മംഗളൂരു ജംഗ്ഷനിൽ എത്തിച്ചേരും. (നിലവിലുള്ള സമയം: : 09.20.)

👉ട്രെയിൻ നമ്പർ 16629 -തിരുവനന്തപുരം സെൻട്രൽ- മംഗളൂരു സെൻട്രൽ മലബാർ ഡെയ്‌ലി എക്സ്പ്രസ്: രാവിലെ 10.25 ന് മംഗളൂരു സെൻട്രലിൽ എത്തിച്ചേരും. (നിലവിലുള്ള സമയം: മംഗളൂരു സെൻട്രൽ: 10.30 .)

👉ട്രെയിൻ നമ്പർ 16606 – നാഗർകോവിൽ ജംഗ്ഷൻ – മംഗളൂരു സെൻട്രൽ ഏറനാട് ഡെയ്‌ലി എക്‌സ്‌പ്രസ്: വൈകുന്നേരം 5.50ന് -ന് മംഗലാപുരത്ത് എത്തിച്ചേരും. 2023 മെയ് 28 മുതൽ പ്രാബല്യത്തിൽ വരും. (നിലവിലുള്ള സമയം: മംഗളൂരു സെൻട്രൽ: ആറ് മണി)

👉ട്രെയിൻ നമ്പർ 16347- തിരുവനന്തപുരം സെൻട്രൽ- മംഗളൂരു സെൻട്രൽ ഡെയ്‌ലി എക്‌സ്‌പ്രസ്: 11.20 -ന് മംഗളൂരു സെൻട്രലിൽ എത്തിച്ചേരും. (നിലവിലുള്ള സമയം: മംഗളൂരു സെൻട്രൽ: 11.30.)

👉ട്രെയിൻ നമ്പർ 22668 – കോയമ്പത്തൂർ ജംഗ്ഷൻ – നാഗർകോവിൽ ജംഗ്ഷൻ പ്രതിദിന സൂപ്പർഫാസ്റ്റ്: തിരുനെൽവേലി ജംഗ്ഷനിൽ 03.00 മണിക്ക് എത്തി 03.05 ന് പുറപ്പെടും. (നിലവിലുള്ള സമയം: 03.20 /03.25) വള്ളിയൂർ സ്റ്റേഷനിൽ 03.43 ന് എത്തി 03.45 ന് പുറപ്പെടു. (നിലവിലുള്ള സമയം: 04.01/04.02) നാഗർകോവിൽ ജംഗ്ഷനിൽ 04.50 ന് എത്തിച്ചേരും (നിലവിലുള്ള സമയം: 05.05.)

👉ട്രെയിൻ നമ്പർ 12633- ചെന്നൈ എഗ്മോർ – കന്യാകുമാരി ഡെയ്‌ലി സൂപ്പർഫാസ്റ്റ്: തിരുനെൽവേലി ജംഗ്ഷനിൽ പുലർച്ചെ 03.20ന് എത്തി 03.25 ന് പുറപ്പെടും. (നിലവിലുള്ള സമയം: 03.45/03.50 ), വള്ളിയൂർ 04.03ന് എത്തി 04.05ന് പുറപ്പെടും. (നിലവിലുള്ള സമയം: 04.23/04.25), 05.35 മണിക്ക് കന്യാകുമാരിയിൽ എത്തിച്ചേരും. (നിലവിലുള്ള സമയം: 05.45).

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha