തളിപ്പറമ്പിൽ സമ്പൂർണ ഡിജിറ്റൽ സാക്ഷരത യജ്ഞം തുടങ്ങി
കണ്ണൂരാൻ വാർത്ത
തളിപ്പറമ്പ്: ഇടം (എഡ്യുക്കേഷണൽ ആൻഡ് ഡിജിറ്റൽ അവയർനസ്) സമ്പൂർണ ഡിജിറ്റൽ സാക്ഷരത യജ്ഞത്തിന്റെ തളിപ്പറമ്പ് മണ്ഡലംതല ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു. മണ്ഡലത്തിലെ മുഴുവൻ ആളുകളെയും ഡിജിറ്റൽ സംവിധാനത്തിൽ പ്രവീണ്യം ഉള്ളവരാക്കി മാറ്റുകയാണ് ഇടം പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാന സർക്കാർ സഹായത്തോടെ തളിപ്പറമ്പ് എം.എൽ.എയുടെ നേതൃത്വത്തിൽ കൈറ്റ്, സാക്ഷരത മിഷൻ എന്നിവർ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു നിയമസഭാ മണ്ഡലം സമ്പൂർണ്ണമായി ഡിജിറ്റൽ മണ്ഡലം ആകാൻ ഒരുങ്ങുന്നത്.

മൂത്തേടത്ത് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന പരിപാടിയിൽ എം.വി ഗോവിന്ദൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പ്രൊമോ വീഡിയോ പ്രകാശനം കൈറ്റ് സി.ഇ.ഒ അൻവർ സാദത്ത് നിർവഹിച്ചു. സർവേ സോഫ്റ്റ് വെയറിന്റെ പ്രകാശനം സാക്ഷരതാ മിഷൻ ഡയറക്ടർ എ.ജി. ഒലീന നിർവഹിച്ചു. എൽ.എസ്.ജി.ഡി അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി കെ. വിനോദ് ലോഗോ പ്രകാശനം ചെയ്തു. മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി കെ.സി. ഹരികൃഷ്ണൻ പദ്ധതി വിശദീകരിച്ചു. നഗരസഭാ അദ്ധ്യക്ഷന്മാരായ മുർഷിദ കൊങ്ങായി, പി. മുകുന്ദൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ സി.എം കൃഷ്ണൻ, അഡ്വ. റോബർട്ട് ജോർജ് സംസാരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത