കണ്ണൂർ പുതിയ ബസ്‌സ്റ്റാൻഡ്‌ സമുച്ചയം പൂർണമായും സൗരോർജത്തിലേക്ക്
കണ്ണൂരാൻ വാർത്ത
കണ്ണൂർ : താവക്കരയിലെ പുതിയ ബസ്‌സ്റ്റാൻഡ്‌ സമുച്ചയത്തിന്റെ പ്രവർത്തനം പൂർണമായും സൗരോർജത്തിലേക്ക് മാറുന്നു. നിലവിൽ പ്രവർത്തിക്കുന്ന 50 കിലോവാട്ടിന്റെ സൗരോർജ (സോളാർ) പാനലിന് പുറമെ, 125 കിലോവാട്ട് ശേഷിയുള്ള പാനൽകൂടി ഈ ആഴ്ച കമ്മിഷൻ ചെയ്യും. ഇതോടെ പ്രതിദിനം 900 യൂനിറ്റ് വൈദ്യുതി ഉത്‌പാദിപ്പിക്കാൻ സാധിക്കും. ഒരുമാസം 27,000 യൂനിറ്റ് വൈദ്യുതി ഉത്‌പാദിപ്പിക്കാം.

കെ.കെ. ട്രേഡ് സെന്ററിന് മുകളിൽ സ്ഥാപിച്ച സൗരോർജ സംവിധാനം ഒരുവർഷം മുൻപാണ് കമ്മിഷൻ ചെയ്തത്. 40 ലക്ഷം രൂപയാണ് ഇതിന്റെ നിർമാണച്ചെലവ്. ബസ് ടെർമിനൽ കോംപ്ലക്സിന്റെ മുകളിൽ സ്ഥാപിച്ച സോളാർ പാനലുകളാണ് ഒരാഴ്ചക്കുള്ളിൽ പ്രവർത്തനക്ഷമമാകുക. ഇതിന് 125 കിലോവാട്ട് ഉത്‌പാദനശേഷിയുണ്ട്.

പകൽ ഉത്‌പാദിപ്പിക്കുന്ന മിച്ച വൈദ്യുതി കെ.എസ്.ഇ.ബി.ക്ക് കൈമാറുന്നുണ്ട്. രാത്രി കെ.എസ്.ഇ.ബി.യുടെ വൈദ്യുതിയാണ് ഉപയോഗിക്കുന്നത്. തുറന്ന സ്ഥലമായതിനാൽ മഴക്കാലത്തും വേനലിലും ഏകദേശം തുല്യ അളവിൽ ഇവിടെ വൈദ്യുതോത്‌പാദനം നടക്കുന്നുണ്ടെന്ന് പാനൽ സ്ഥാപിച്ച എറണാകുളത്തെ ടി.സി.എം. സോളാർ എം.ഡി. ജോസഫ് വർഗീസ് പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത