ഇരിട്ടി അയ്യങ്കുന്നിൽ കനത്ത കാറ്റിലും മഴയിലും വ്യാപക കൃഷിനാശം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇരിട്ടി : കനത്ത കാറ്റിലും മഴയയിലും അയ്യങ്കുന്ന്‌ ഉരുപ്പുംകുറ്റിയിൽ വൻകൃഷി നാശം. ആയിരക്കണക്കിന് വാഴകൾ നിലംപൊത്തി. ടാപ്പ് ചെയ്യുന്ന നൂറുകണക്കിന് റബറും മറ്റു കൃഷികളും നശിച്ചു.

തരിശ്‌ സ്ഥലം പാട്ടത്തിനെടുത്ത് വാഴ കൃഷി ചെയ്ത കരിപ്പേലിൽ ഷിബു, പുതിയടത്ത് ജയ്മോൻ എന്നിവരുടെ തോട്ടത്തിലെ 600 വാഴകൾ കാറ്റിൽ നശിച്ചു. 900 വാഴകൾ നട്ടതിൽ ഇനി 300 എണ്ണമാണ്‌ ബാക്കി. കണ്ണീരിലാണ്‌ ഈ കർഷകർ. മൂന്നു ലക്ഷത്തിന്റെ നഷ്ടമുണ്ട്‌. തരിശ്‌ സ്ഥലത്ത്‌ ശാസ്ത്രീയമായി മണ്ണൊരുക്കി നടത്തിയ കൃഷിയാണ്‌ കാറ്റെടുത്തത്‌. മുക്കാൽ കിലോമീറ്റർ ദൂരെനിന്ന് പൈപ്പുവഴി വെള്ളം എത്തിച്ചാണ് വേനൽക്കാലംമുതൽ വാഴത്തോട്ടം പരുവപ്പെടുത്തിയത്‌. ആദ്യമഴയും കാറ്റുമെത്തിയതോടെ മുടക്കുമുതലും അധ്വാനവും പാഴായെന്ന്‌ ഇരുവരും പറഞ്ഞു. 

കുലക്കാറായ ഘട്ടത്തിലെത്തിയ വാഴകളാണ്‌ തലങ്ങും വിലങ്ങും ഒടിഞ്ഞ്‌ തകർന്നത്‌.
ഏഴാം കടവിലെ വെള്ളാംകുഴിയിൽ ജോസഫിന്റെ 150 റബറും കുഞ്ഞുമോൻ ആഞ്ഞിലിവേലിന്റെ നൂറ്‌ കുലച്ച വാഴകളും കാറ്റിൽ തകർന്നു. കുന്നംകൂട്ട് ചാക്കോയുടെ റബറും നിലം പൊത്തി. ഈന്തുംകരിയിലെ മാവേലിൽ സുകുമാരന്റെ വീടിനുമുകളിൽ തെങ്ങുവീണ് കേടുപറ്റി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha