ജില്ലയിൽ വിദ്യാഭ്യാസ സംരക്ഷണ സദസ്സുകൾക്ക്‌ തുടക്കമായി
കണ്ണൂരാൻ വാർത്ത
കണ്ണൂർ : ജില്ലയിൽ ജനകീയ വിദ്യാഭ്യാസ സമിതി സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ സംരക്ഷണ ജാഥകൾക്കും സദസ്സുകൾക്കും തുടക്കമായി. വിദ്യാഭ്യാസരംഗം കാവിവൽക്കരിക്കുന്നതിനെതിരെയും പാഠപുസ്തകങ്ങളിൽനിന്ന്‌ ചരിത്രവും യുക്തിബോധവും ഒഴിവാക്കാനുമുള്ള നീക്കത്തിനെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായാണ് കാൽനട ജാഥകളും വിദ്യാഭ്യാസ സദസ്സുകളും സംഘടിപ്പിക്കുന്നത്. കാൽനട ജാഥകളുടെയും വിദ്യാഭ്യാസ സദസ്സുകളുടെയും ഉദ്‌ഘാടനം കണ്ണൂരിൽ പി കമാൽകുട്ടി നിർവഹിച്ചു. ഡോ. എ.പി. കുട്ടികൃഷ്ണൻ അധ്യക്ഷനായി. എ.കെ. ബീന, ജോയൽ തോമസ്, ഇസ്മായിൽ ഓലായിക്കര, ഡോ. പി.എച്ച്‌. ഷാനവാസ്‌, കെ.സി. മഹേഷ്, കെ.സി. സുധീർ എന്നിവർ സംസാരിച്ചു. കെ. ശശീന്ദ്രൻ സ്വാഗതം പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത