കണ്ണൂർ ടി.എം.ആർ ഡിവിഷൻ ഓഫീസ് കെട്ടിടം ഉദ്ഘാടനം നാളെ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തളിപ്പറമ്പ് : വൈദ്യുതി ട്രാൻസ്ഫോമറുകൾ, മീറ്ററുകൾ എന്നിവ അറ്റകുറ്റപ്പണി നടത്തുന്നതിന് ധർമശാലയിൽ നിർമാണം പൂർത്തിയാക്കിയ ടി.എം.ആർ ഡിവിഷൻ ഓഫീസ് കെട്ടിടം ചൊവ്വാഴ്‌ച ഉദ്ഘാടനംചെയ്യും. മുമ്പ്‌ തകരാറുകൾ സംഭവിച്ച വൈദ്യുത ട്രാൻസ്ഫോമറുകൾ അറ്റകുറ്റപ്പണി നടത്തിയത് ഷോ .ർണൂരിലാണ്. ഇത് ഏറെ കാലതാമസത്തിനിടയാക്കിയിരുന്നു. 2006ലാണ്‌ ധർമശാലയിൽ ട്രാൻസ്ഫോമർ അറ്റകുറ്റപ്പണി നടത്തുന്ന കേന്ദ്രം ആരംഭിച്ചു. 2014ൽ രണ്ടു കോടി രൂപ ചെലവിൽ ഓട്ടോമാറ്റിക് പരിശോധനാ കേന്ദ്രമായി ഉയർത്തി. 2019ൽ ധർമശാലയിലെ ടി.എം.ആർ ഡിവിഷന് ദേശീയ അംഗീകാരമുള്ള എൻ.എ.ബി.എൽ സർട്ടിഫിക്കറ്റ് ലഭിച്ചു. 

കണ്ണൂർ  ടി.എം.ആർ  ഓഫീസ് പരിധിയിൽ ആറ് ഇലക്ട്രിക്കൽ സർക്കിളുകൾ ഉണ്ട്‌. ധർമശാല പോൾ കാസ്റ്റിന് സമീപത്തെ രണ്ടേക്കർ സ്ഥലത്താണ് 3.25 കോടി രൂപ ചെലവിൽ കെട്ടിടം പൂർത്തിയാക്കിയത്. ചൊവ്വ വൈകിട്ട് 3.30ന് എം.വി. ഗോവിന്ദൻ എം.എൽ.എ കെട്ടിടം ഉദ്ഘാടനം ചെയ്യും. ആന്തൂർ നഗരസഭ ചെയർമാൻ പി. മുകുന്ദൻ അധ്യക്ഷനാവും. 

വാർത്താസമ്മേളനത്തിൽ ടി.എം.ആർ എക്സികുട്ടീവ് എൻജിനിയർമാരായ കെ.പി. ബാബു പ്രജിത്ത്, കെ.ടി. കരുണാകരൻ, സി.കെ. രതീഷ്, പി.പി. മൊയ്തീൻ കുട്ടി, എം.പി. സുനീഷ് എന്നിവർ പങ്കെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha