വീടുവിട്ടിറങ്ങിയ കുട്ടികളെ കണ്ടെത്തി രക്ഷിതാക്കളെ ഏൽപ്പിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ത​ല​ശ്ശേ​രി: അ​മ്മ​യെ കാ​ണ​ണ​മെ​ന്ന ചി​ന്ത​യി​ൽ വീ​ടു​വി​ട്ടി​റ​ങ്ങി തീ​വ​ണ്ടി​യി​ൽ യാ​ത്ര ചെ​യ്ത മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന ര​ണ്ട് ആ​ൺ​കു​ട്ടി​ക​ളെ ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ഓ​ഫി​സ​റു​ടെ സ​ന്ദ​ർ​ഭോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ൽ മാ​താ​പി​താ​ക്ക​ൾ​ക്ക് തി​രി​ച്ചു​കി​ട്ടി.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം. കോ​ഴി​ക്കോ​ട്ടെ വീ​ട്ടി​ൽ നി​ന്നും വ​ണ്ടി​യി​ൽ ത​ല​ശ്ശേ​രി എ​ര​ഞ്ഞോ​ളി​യി​ലെ ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ലേ​ക്ക് ഡ്യൂ​ട്ടി​ക്ക് വ​രി​ക​യാ​യി​രു​ന്ന ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ഇ​ൻ​സ്പ​ക്ട​ർ ഒ.​കെ. മു​ഹ​മ്മ​ദ് അ​ഷ്റ​ഫി​ന്റെ ശ്ര​ദ്ധ​യി​ൽ കു​ട്ടി​ക​ൾ പെ​ട്ട​താ​ണ് പു​ന:​സ​മാ​ഗ​മ​ത്തി​ന് വ​ഴി​യൊ​രു​ങ്ങി​യ​ത്. കു​ട്ടി​ക​ളു​ടെ പെ​രു​മാ​റ്റ​ത്തി​ൽ പ​ന്തി​കേ​ട് തോ​ന്നി​യ മു​ഹ​മ്മ​ദ് അ​ഷ്റ​ഫ് എ​വി​ടേ​ക്കാ​ണ് പോ​വു​ന്ന​തെ​ന്ന് തി​ര​ക്കി.

അ​മ്മ​യെ കാ​ണാ​നെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. പ​രി​ഭ്രാ​ന്ത​രാ​യി കാ​ണ​പ്പെ​ട്ട കു​ട്ടി​ക​ൾ കൂ​ടു​ത​ൽ ഒ​ന്നും പ​റ​യാ​ൻ കൂ​ട്ടാ​ക്കി​യി​ല്ല. ഇ​തി​ന​കം വ​ണ്ടി ത​ല​ശ്ശേ​രി​യി​ൽ എ​ത്തി​യി​രു​ന്നു. ആ​ർ.​പി.​എ​ഫ് സ​ഹാ​യ​ത്തോ​ടെ ഇ​രു​വ​രെ​യും ത​ല​ശ്ശേ​രി​യി​ൽ ഇ​റ​ക്കി. ഇ​വി​ടെ നി​ന്നും സു​ര​ക്ഷി​ത​മാ​യി എ​ര​ഞ്ഞോ​ളി​യി​ലെ ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ലും എ​ത്തി​ച്ചു. ഇ​തി​ൽ പി​ന്നീ​ട് മി​സ്സി​ങ് പേ​ഴ്സ​ൻ കേ​ര​ള എ​ന്ന ഗ്രൂ​പ്പി​ൽ കു​ട്ടി​ക​ളൂ​ടെ വി​വ​ര​ങ്ങ​ളും ഫോ​ട്ടോ​യും പ​ങ്കി​ട്ട​തോ​ടെ മാ​താ​പി​താ​ക്ക​ളെ ക​ണ്ടെ​ത്താ​നാ​യി. കോ​ഴി​ക്കോ​ട് വെ​സ്റ്റ്ഹി​ല്ലി​ന​ടു​ത്ത ശാ​ന്തി​ന​ഗ​ർ കോ​ള​നി​യി​ലെ മാ​താ​പി​താ​ക്ക​ൾ​ക്ക് വി​വ​രം ന​ൽ​കി. അ​ച്ഛ​നും അ​മ്മ​യും ഉ​ട​ൻ ത​ല​ശ്ശേ​രി​യി​ലെ​ത്തി വെ​ൽ​ഫെ​യ​ർ ഇ​ൻ​സ്പ​ക്ട​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ കു​ട്ടി​ക​ളെ ഏ​റ്റു​വാ​ങ്ങി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha