തളിപ്പറമ്പ് : കാഞ്ഞിരങ്ങാട്ടെ സബ് ജയിൽ നിർമാണം പകുതിപോലും പൂർത്തിയായില്ല. 2020-ലാണ് തറക്കല്ലിട്ടത്. പയ്യന്നൂർ, തളിപ്പറമ്പ് കോടതി പരിധിയിലെ റിമാൻഡ് തടവുകാെര പാർപ്പിക്കാനാണ് കാഞ്ഞിരങ്ങാട് ആധുനികരീതിയിലുള്ള ജയിൽ പണിയുന്നത്. 16.5 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന സബ് ജയിലിന് റവന്യൂവകപ്പ് വിട്ടുനൽകിയ എട്ട് ഏക്കറാണുള്ളത്.
രണ്ടു നില കെട്ടിടത്തിനാണ് പദ്ധതി. 350 റിമാൻഡ് തടവുകാരെ പാർപ്പിക്കാനാകും. കെട്ടിടത്തിന്റെ താഴെ ഭാഗവും ഏഴ് മീറ്റർ ഉയരമുള്ള ചുറ്റുമതിൽ നിർമാണവുമാണ് ഇപ്പോൾ നടന്നുവരുന്നത്. പൂർണമായും കോൺക്രീറ്റിൽ നിർമിക്കുന്ന മതിലിന്റെ ഭാഗങ്ങൾ ഇനിയും കൂട്ടിമുട്ടാനുണ്ട്. മുൻഭാഗം കെട്ടിടം, അടുക്കള, ഡൈനിങ് ഹാൾ എന്നിവയാണ് അൽപ്പമെങ്കിലും പൂർത്തിയായത്.
പത്തും ഇരുപതും പേരെ പാർപ്പിക്കാവുന്ന മുറികളാണ് ജയിലിനകത്തുള്ളത്. കാഞ്ഞിരങ്ങാട് ആർ.ടി.ഒ.യുടെ ടെസ്റ്റിങ് ഗ്രൗണ്ടിന് സമീപമാണിത്. നിർമാണത്തിലെ മെല്ലേപ്പോക്ക് അവസാനിപ്പിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു