ജില്ലയിലെ വിവിധ അധ്യാപക ഒഴിവുകൾ
കണ്ണൂരാൻ വാർത്ത

 
ചെറുപുഴ : പ്രാപ്പൊയിൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ്, ഹിന്ദി, ഗണിതം (രണ്ട്) തസ്തികകളിലും, യു.പി. വിഭാഗത്തിൽ യു.പി.എസ്.എ., ഉറുദു പാർട്ട് ടൈം തസ്തികകളിലും അധ്യാപകരുടെ ഒഴിവുണ്ട്. അഭിമുഖം 23-ന് രാവിലെ 11-ന് സ്കൂളിൽ.

കൂത്തുപറമ്പ് : കൂത്തുപറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി (ജൂനിയർ) വിഷയങ്ങളിൽ താത്കാലിക അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച 26-ന് രാവിലെ 10.30-ന്.

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നെഹ്രു
ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ മലയാളം, പൊളിറ്റിക്കൽ സയൻസ്, സംസ്‌കൃതം, ഹിന്ദി, ഇംഗ്ലീഷ്, കെമിസ്ട്രി, ഫിസിക്‌സ്, ബോട്ടണി, സുവോളജി, കണക്ക്, സ്റ്റാറ്റിസ്റ്റിക്സ്, കൊമേഴ്സ്, ഇക്കണോമിക്‌സ്, കംപ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിൽ അതിഥി അധ്യാപകരുടെ ഒഴിവുണ്ട്.

നെറ്റ് /പിഎച്ച്.ഡി. യോഗ്യതയുള്ള ഉദ്യോഗാർഥികൾ 23-ന് വൈകീട്ട് അഞ്ചിന്‌ മുൻപ് യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം അപേക്ഷിക്കണം. അപേക്ഷാഫോം www.nasc.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. നെറ്റ്/പിഎച്ച്.ഡി. യോഗ്യതയുള്ളവരുടെ അഭാവത്തിൽ 55 ശതമാനം മാർക്കിൽ കുറയാത്ത ബിരുദാനന്തരബിരുദം ഉള്ളവരെയും പരിഗണിക്കും

കൂത്തുപറമ്പ് : ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഹിസ്റ്ററി, കെമിസ്ട്രി, ഇക്കണോമിക്സ് വിഷയങ്ങളിൽ താത്കാലിക അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച 26-ന് രാവിലെ 10.30-ന്.

പിലാത്തറ: കോ. ഓപ്പറേറ്റീവ് ആർട്സ് സയൻസ് കോളജിൽ ഇംഗ്ലിഷ് വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം 23ന് 10ന് നടക്കും. 9895922910

പിലാത്തറ : കണ്ടോന്താർ ഇടമന യു.പി. സ്കൂളിൽ പാർട്ട് ടൈം ഉറുദു അധ്യാപക ഒഴിവുണ്ട്. 24-നകം അപേക്ഷിക്കണം. ഫോൺ: 9495340798, 9895999520.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത