കരൾ മാറ്റിവച്ചവർക്ക് ജില്ലാ പഞ്ചായത്തിന്റെ കൈത്താങ്ങ്
കണ്ണൂരാൻ വാർത്ത
കണ്ണൂർ : കരൾ മാറ്റിവച്ചവർക്ക് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സൗജന്യമരുന്ന് വിതരണം ചെയ്യുന്നതിന്റെ ജില്ലാതല ഉദ്ഘാടനം പ്രസിഡന്റ്‌ പി.പി. ദിവ്യ നിർവഹിച്ചു. ഓപ്പൺ ടെൻഡർ വിളിച്ച് കരൾ രോഗികൾക്കുള്ള മരുന്ന് ലഭിക്കാനുള്ള നടപടി സ്വീകരിക്കും. 

കരൾ മാറ്റിവച്ച ഒരാൾക്ക് പ്രതിമാസം 6000 രൂപയുടെ മരുന്ന് ആവശ്യമാണ്. ജില്ലയിലെ പലർക്കും ഈ ചെലവ് താങ്ങാനാവുന്നില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് സൗജന്യ മരുന്ന് വിതരണത്തിന് പദ്ധതി ആരംഭിച്ചത്. 

അപേക്ഷിച്ച 34 പേരിൽ 11 പേർക്ക് ആദ്യഘട്ടത്തിൽ ഒരു വർഷത്തേക്കുള്ള മരുന്ന് നൽകി. ബാക്കിയുള്ളവർക്ക് ഘട്ടംഘട്ടമായി വിതരണംചെയ്യും. കാരുണ്യ വഴി കെഎംസിഎല്ലിൽ നിന്നാണ് 19 ഇനം മരുന്നുകൾ വാങ്ങിയത്. രോഗികൾക്ക് അനുയോജ്യമായ ബ്രാന്റുകളാണ് നൽകിയത്. 

ജില്ലാ ആശുപത്രിയിൽ നടന്ന ചടങ്ങൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ബിനോയ് കുര്യൻ അധ്യക്ഷനായി. സ്ഥിരംസമിതി അധ്യക്ഷരായ അഡ്വ. കെ.കെ. രത്‌നകുമാരി, അഡ്വ. ടി. സരള, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. എം. പ്രീത, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ.വി. അബുൾ ലത്തീഫ് എന്നിവർ സംബന്ധിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത