ആറളം ഫാം കുട്ടികളെ വരവേൽക്കാൻ ഹൈടെക്‌ സ്‌കൂളുകൾ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇരിട്ടി : കുട്ടികളെ വരവേൽക്കാൻ പുത്തൻ കെട്ടിടങ്ങളുമായി ആറളം ഫാം മേഖലയിൽ രണ്ട് ഗവ. എൽ.പി സ്‌കൂളുകൾ. ആദിവാസിമേഖലയിൽ പ്രീ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള പഠനം ഉറപ്പാക്കാൻ ആധുനിക സൗകര്യങ്ങളുമായാണ്‌ സ്‌കൂളുകൾ സജ്ജമായത്‌. ഫാം ബ്ലോക്ക്‌ ഒമ്പത്‌ വളയഞ്ചാലിലും ബ്ലോക്ക്‌ പതിമൂന്നിലുമാണ്‌ ഹൈടെക്‌ ക്ലാസ്‌മുറികളോടെ കെട്ടിട നിർമാണം പൂർത്തിയായത്‌. 
  
കിറ്റ്‌കോയാണ്‌ കെട്ടിടങ്ങൾ നിർമിക്കുന്നത്‌. വിശാലമായ മുറ്റം, ആധുനിക അടുക്കളയും ഭക്ഷണ ഹാളും, വലിയ ക്ലാസ്‌ മുറികൾ, ശുചിമുറി ബ്ലോക്ക്‌ എന്നീ സൗകര്യങ്ങളോടെയാണ്‌ കെട്ടിടങ്ങൾ. 2006ൽ ആദിവാസി പുനരധിവാസം ആരംഭിച്ച ഘട്ടത്തിൽ ഫാമിൽ അടച്ചുപൂട്ടൽ ഭീഷണിയിലായിരുന്ന ആറളം ഫാം ഗവ. യു.പി മാത്രമാണുണ്ടായിരുന്നത്‌. എൽ.ഡി.എഫ്‌ ഭരണകാലത്ത്‌ ഫാം ഗവ. യു.പി അടച്ചുപൂട്ടില്ലെന്ന്‌ ഉറപ്പാക്കി. പിന്നീട്‌ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറിയാക്കി ഉയർത്തി. നിലവിൽ ആദിവാസി മേഖലയിൽ മികച്ച സൗകര്യങ്ങളോടെ പ്രവർത്തിക്കുന്ന സ്‌കൂളാണ്‌ ഫാം ഗവ. എച്ച്‌.എസ്‌.എസ്‌. അഞ്ച്‌ തവണ എസ്‌.എസ്‌.എൽ.സി.ക്ക്‌ നൂറുമേനി നേടിയിട്ടുണ്ട്‌. 

പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും താമസിച്ച്‌ പഠിക്കാൻ വെവ്വേറെ രണ്ട്‌ പ്രീമെട്രിക്‌ ഹോസ്‌റ്റലും ഫാമിലുണ്ട്‌. ആധുനിക സൗകര്യങ്ങളിൽ നിർമിച്ച ബഹുനില കെട്ടിടങ്ങളാണിവ.

അങ്കണവാടി പഠനത്തിനും കൂടുതൽ സൗകര്യങ്ങളാവുകയാണ്‌. പഠനത്തിന്റെ രണ്ടാം തലമെന്ന നിലയിലാണ്‌ രണ്ട്‌ എൽപി സ്‌കൂൾകൂടി ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചത്‌. ഇവകൂടി പ്രാവർത്തികമായാൽ പ്രീ പ്രൈമറി മുതൽ ഹയർസെക്കൻഡറിവരെയുള്ള പഠനത്തിന്‌ ഫാം ആദിവാസി മേഖലയിലെ രണ്ടായിരത്തോളം കുടുംബങ്ങളിൽനിന്നുള്ള കുട്ടികൾക്ക്‌ ഫാമിൽ തന്നെ സംവിധാനമാകും. 

യാത്രാക്ലേശം പരിഹരിക്കാൻ ഐ.ടി.ഡി.പി.യും ആറളം പഞ്ചായത്തും കെ.എസ്‌.ആർ.ടി.സി.യും ചേർന്ന്‌ നടപ്പാക്കിയ ഗ്രാമവണ്ടി സർവീസ്‌ ആരംഭിച്ചു. ഫാം വഴി ഇടവിട്ട്‌ ഓടുന്ന ഗ്രാമവണ്ടി ഫാം നിവാസികളുടെ യാത്രാക്ലേശത്തിന്‌ ഏറെ പ്രയോജനമാണ്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha