ഗുണ്ടാ ക്വട്ടേഷൻ സംഘങ്ങൾക്കെതിരെ നടപടി ശക്തമാക്കി കണ്ണൂർ പൊലീസ്. നാടിന്റെ സ്വൈര്യ ജീവിതം തകർക്കുന്ന നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പാനൂർ സ്വദേശികളായ രണ്ടു യുവാക്കളെ കാപ്പ ചുമത്തി പൊലീസ് നാടു കടത്തി.
പാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കുറ്റ്യേരി കെ.സി മുക്കിലെ കല്ലുള്ള പറമ്പന്ത് അഷിൻ (25) മൊകേരി പാത്തി പാലം എടച്ചേരി ഹൗസിൽ ഇ. പ്രവീൺ ( 30 ) എന്നിവരെയാണ് നാടു കടത്തിയത്.
കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ അജിത്ത് കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ റെയ്ഞ്ച് ഡി.ഐ.ജിയുടെ ഉത്തരവ് പ്രകാരമാണ് നാടുകടത്തൽ നടപടി സ്വീകരിച്ചത്. അഷിൻ ആറ് ക്രിമിനൽ കേസുകളിലും പ്രവീൺ നാല് ക്രിമിനൽ കേസുകളിലും പ്രതികളാണ്
. കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്നതിനും ജില്ലയിൽ ഏതെങ്കിലും തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിൽ നിന്നും പ്രതികളെ ഒരു വർഷത്തേക്ക് തടഞ്ഞു കൊണ്ടാണ് ഉത്തരവായത്.
.്‌നിരന്തരം സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തി വരുന്നവർക്കെതിരെയും ജനങ്ങളുടെ സമാധാന ജീവിതത്തിന് തടസം നിൽക്കുന്നവർക്കെതിരെയും പൊലീസ് ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ അജിത്ത്കുമാർ സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിൽ അറിയിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു