കാർത്തിക്കിന്റെ വീട്ടിൽ ഇനി വാഹനമെത്തും
കണ്ണൂരാൻ വാർത്ത
കണ്ണൂർ : സെറിബ്രൽ പാൾസി രോഗബാധിതനായ കാർത്തിക്കിന്റെ വീട്ടിൽ ഇനി വാഹനമെത്തും. റോഡ്‌ ടാർ ചെയ്യാത്തതിനാൽ ഒരു മഴപെയ്‌താൽതന്നെ തോടാകും. മകനെയുമെടുത്ത്‌ നടന്നു പോകാൻപോലും കഴിയാത്ത സാഹചര്യമാണെന്ന്‌ ആഡൂർ വിനോദ്‌ നിവാസിൽ കെ. സിന്ധു പറഞ്ഞു. പരാതി പരിഹാര അദാലത്തിൽ കാർത്തിക്കിന്റെ പരാതിക്ക്‌ പരിഹാരമായി. മഴ പെയ്താൽ വെള്ളം കയറുന്ന ചെറിയ ഒരു വഴിയായിരുന്നു കാർത്തിക്കിന്റെ വീട്ടിലേക്കുള്ളത്‌. ആഡൂർ എൽ.പി. സ്കൂളിലെ അഞ്ചാംതരം വിദ്യാർഥിയാണ് കാർത്തിക്. വീട്ടിലേക്ക് വാഹനങ്ങൾക്ക് വരാനുള്ള പ്രയാസം കാരണം സ്കൂളിലേക്കും ആശുപത്രിയിലേക്കുമുള്ള യാത്രയ്ക്ക് ഏറെ ബുദ്ധിമുട്ടായിരുന്നു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട്ടിലേക്കുള്ള വഴി സഞ്ചാര യോഗ്യമാക്കാൻ മന്ത്രിമാർ നിർദേശിച്ചതോടെ പ്രതിസന്ധിയൊഴിയുകയാണ്‌. താഴെചൊവ്വ സ്പിന്നിങ് മില്ലിലെ താൽകാലിക ജീവനക്കാരനാണ് കാർത്തിക്കിന്റെ അച്ഛൻ അരുൺ. മകന്റെ അസുഖം കാരണം കൃത്യമായി ജോലിക്ക് പോകാനും കഴിയുന്നില്ല. എന്നാൽ യാത്രാ ക്ലേശത്തിന് പരിഹാരം കണ്ടതിൽ ഏറെ സന്തോഷമുണ്ടെന്ന് അരുൺ പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത