കണ്ണൂരിൽ ഒരു വീട്ടിൽ അഞ്ച് പേർ മരിച്ച നിലയിൽ
കണ്ണൂരാൻ വാർത്ത
കണ്ണൂർ: കണ്ണൂർ ചെറുപുഴ വാച്ചാലിൽ ഒരു വീട്ടിൽ അഞ്ച് പേർ മരിച്ച നിലയിൽ. ചെറുപുഴ സ്വദേശികളായ ഷാജി, ശ്രീജ, ശ്രീജയുടെ മൂന്ന് മക്കളെയുമാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ബുധനാഴ്ച രാവിലെയാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു വീടിന്റെ വാതിൽ. പിന്നീട് പോലീസ് സ്ഥലത്തെത്തി വാതിൽ തുറക്കുകയായിരുന്നു.

മക്കളെ കൊലപ്പെടുത്തിയ ശേഷം ഇരുവരും ആത്മഹത്യ ചെയ്‌തെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത