പയ്യാമ്പലത്ത് കടലിലെ കുളി സൂക്ഷിച്ച് മതി
കണ്ണൂരാൻ വാർത്ത


പയ്യാമ്പലം സഞ്ചാരികളുടെ പ്രിയപ്പെട്ട ബീച്ചാണ്. നിത്യവും അയ്യായിരത്തിൽ അധികം ആളുകൾ ഈ തീരത്ത് എത്തുന്നു. അവധി ദിവസങ്ങളിൽ പതിനായിരത്തോളം ആളുകളും. തിരയും തീരവും കണ്ട് ആസ്വദിച്ച് പോകുന്നവരാണ് പലരും. എന്നാൽ കടലിൽ കുളിക്കാൻ ഇറങ്ങുന്നവരുമുണ്ട്.

സുരക്ഷിതമല്ലാത്ത രീതിയിൽ കടലിൽ കുളിക്കാൻ ഇറങ്ങുന്നത് അപകടത്തിന് വഴിയൊരുക്കാം. അത്തരത്തിൽ കുറച്ച് അപകടങ്ങൾ സമീപ കാലത്ത് ഉണ്ടാകുകയും ചെയ്തു. അതിനാൽ ബീച്ചിൽ ഒഴിവ് സമയം ആസ്വദിക്കാൻ പോകുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.

⏺️ ബീച്ചിലെ സുരക്ഷ മുന്നറിയിപ്പുകൾ അവഗണിക്കാതിരിക്കുക.

⏺️ ലൈഫ് ഗാർഡുമാരുടെ നിർദേശങ്ങൾ അനുസരിക്കുക.

⏺️ നീന്തലിൽ വൈദഗ്ധ്യം ഇല്ലാത്തവർ കടലിൽ കുളിക്കാൻ ഇറങ്ങരുത്.

⏺️ തീരത്തെ നിരോധിത പ്രദേശങ്ങളിൽ പ്രവേശിക്കുന്നതും കുളിക്കുന്നതും ഒഴിവാക്കുക.

⏺️ പുലിമുട്ടിൽ കയറുമ്പോൾ സൂക്ഷിക്കുക. വീണാൽ കല്ലിൽ തലയടിക്കാൻ സാധ്യതയുണ്ട്. ഈ ഭാഗത്ത് കുളിക്കുന്നതും അപകടമാണ്. ഏത് നിമിഷവും തിരയടിച്ച് കയറാൻ ഇടയുമുണ്ട്. പുലിമുട്ടിലെ സെൽഫിയും അപകടമാണ്.

⏺️ ബീച്ചിൽ കുട്ടികളെ എപ്പോഴും നിരീക്ഷിക്കുക, മുതിർന്നവരുടെ മേൽനോട്ടമില്ലാതെ കുട്ടികളെ കടൽ വെള്ളത്തിൽ ഇറങ്ങാൻ അനുവദിക്കരുത്.

⏺️ കടലിൽ ഇറങ്ങുമ്പോൾ ഫോൺ കോളുകളിലേക്കോ ചാറ്റുകളിലേക്കോ ശ്രദ്ധമാറരുത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത