സഹകരണ ബാങ്ക് ഭരണസമിതിയിൽ കലാപം: കോൺഗ്രസ് നേതാവ് ഡയറക്ടർ സ്ഥാനം രാജിവെച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കാടാച്ചിറ : യു.ഡി.എഫ് ഭരിക്കുന്ന കാടാച്ചിറ സർവീസ് സഹകരണ ബാങ്ക് ഭരണസമതിയിൽ കലാപം. കോൺഗ്രസ് നേതാവ് ഡയരക്ടർ സ്ഥാനം രാജിവച്ചു. ന്യൂനപക്ഷ കോൺഗ്രസ് ജില്ലാ സെക്രട്ടറിയും ധർമടം ബ്ലോക്ക് കോൺഗ്രസ് നിർവാഹക സമിതി അംഗവുമായ ടി. അബ്ദുൾ ജലീലാണ് ഡയറക്ടർ സ്ഥാനം രാജിവച്ചത്.

ബാങ്കിന്റെ 2018–2019 ഓഡിറ്റിൽ ക്രമക്കേട് കണ്ടെത്തിയിരുന്നു. സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിൽ ഭരണസമിതിക്കെതിരെ സാമ്പത്തിക ക്രമക്കേട്, നിയമവിരുദ്ധ പ്രവർത്തനങ്ങൾ, അധികാര ദുർവിനിയോഗം, നിയമലംഘനം കുറ്റംചെയ്ത ജീവനക്കാരെ സംരക്ഷിക്കൽ, സ്വജനപക്ഷപാതം തുടങ്ങിയവ കണ്ടെത്തി. തുടർന്ന് കഴിഞ്ഞ മാസം ജില്ലാ സഹകരണ ജോ. രജിസ്ട്രാർ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു. ഭരണ സ്തംഭനം ഒഴിവാക്കാൻ സ്പെഷ്യൽ ഗ്രേഡ് ഇൻസ്പെക്ടർ സുനിൽകുമാർ കാണിയെ പാർട്ട് ടൈം അഡ്മിനിസ്ട്രേറ്ററായി നിയമിച്ചിരുന്നു. ഇതിനെതിരെ ബാങ്ക് പ്രസിഡന്റ് ടി. ശിവദാസൻ ഉൾപ്പെട്ട ഒരുവിഭാഗം ഹൈക്കോടതിയെ സമീപിക്കുകയും കോടതി സ്റ്റേ അനുവദിക്കുകയും ചെയ്തു. സ്റ്റേയുടെ ബലത്തിൽ ബാങ്ക് പ്രസിഡന്റ് ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുകയും മറ്റ് ഭരണസമിതി അംഗങ്ങളെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിക്കുന്നതിലും പ്രതിഷേധിച്ചാണ് അബ്ദുൾ ജലീലിന്റെ രാജി.
 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha