ഇൻസ്റ്റഗ്രാമിലൂടെയുള്ള പരിചയം മുതലെടുത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബിയർ നൽകി പീഡിപ്പിച്ചു, യുവാവ് അറസ്റ്റിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തളിപ്പറമ്പ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർബന്ധിച്ച് ബീയർ നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. വളപട്ടണം സ്വദേശി എ.എം. ഷമിലി (38) നെയാണ് പൊലീസ് പോക്സോ കേസിൽ അറസ്റ്റ്ചെയ്തിരിക്കുന്നത്.

ഇൻസ്റ്റഗ്രാം വഴി ഉണ്ടായ പരിചയം മുതലെടുത്ത് ഷമില്‍ പതിനാറുകാരിയെ ബൈക്കിൽ കയറ്റി കൊണ്ടുപോയി പറശ്ശിനിക്കടവ് സ്നേക്ക് പാർക്കും മറ്റും സന്ദർശിച്ചശേഷം ഒരു ബാറിൽ എത്തിച്ച് ബിയർ വാങ്ങി നിർബന്ധിപ്പിച്ച് കഴിപ്പിക്കുകയായിരുന്നു. ഇതോടെ അവശയായ പെൺകുട്ടിയെ മറ്റൊരു കേന്ദ്രത്തിൽ എത്തിച്ച് പീഡനത്തിന് വിധേയയാക്കി എന്നാണ് പരാതി.

രണ്ട് ദിവസമായി പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് രക്ഷിതാക്കൾ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്. തുടർന്നാണ് ഷമിൽ അറസ്റ്റിലായത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha