കൃത്രിമ ജലപാതക്കെതിരെ ആയിരങ്ങൾ കൈകോർക്കും പ്രതിഷേധമനുഷ്യ ശൃംഖല നാളെ പാനൂരിൽ സജീവ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും
കണ്ണൂരാൻ വാർത്ത
പാനൂർ: കൃത്രിമ ജലപാതക്കെതിരെ മനുഷ്യശൃംഖല നാളെ. സജീവ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് മുതൽ പാനൂർ നഗരസഭ കിലോമീറ്ററുകൾ നീളുന്ന മനുഷ്യശൃംഖലയിൽ ആയിരങ്ങൾ അണിനിരക്കും.പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ ശൈലജ ആദ്യ കണ്ണിയാകും.വിവിധ മേഖലകമ്മറ്റികൾ നിശ്ചയിക്കപ്പെട്ട ഇടങ്ങളിൽ ശൃംഖലയിൽ അണിനിരക്കും.ജനപ്രതിനിധികൾ, സമരസമിതി നേതാക്കൾ എന്നിവരും മനുഷ്യശൃംഖലയിൽ കൈ കോർക്കും.
പാനൂർ നഗരസഭ ചെയർമാൻ വി.നാസർ അവസാന കണ്ണിയായി നഗരസഭ ഓഫീസിനു മുന്നിൽ പ്രതിഷേധ മനുഷ്യശൃംഖലയിൽ അണിചേരും.

5 മണിക്ക് പ്രതിജ്ഞ എടുത്തതിനുശേഷം മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ
ചെറു റാലികളായി പാനൂർ നഗരസഭ പരിസരത്തേക്ക് ശൃംഖലയിൽ അണി ചേർന്നവർ എത്തിച്ചേരും. തുടർന്ന് പ്രതിഷേധപൊതുയോഗവും നടക്കും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത