ഗതാഗത പരിഷ്കരണവും പാർക്കിങ് നിയന്ത്രണങ്ങളും കാറ്റിൽ പറത്തി മട്ടന്നൂരിൽ അനധികൃത പാർക്കിംഗ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മട്ടന്നൂർ : ഗതാഗത പരിഷ്കരണവും പാർക്കിങ് നിയന്ത്രണങ്ങളും പലതവണ ഏർപ്പെടുത്തിയിട്ടും മട്ടന്നൂർ നഗരത്തിലെ അനധികൃത പാർക്കിങ്ങിന് കുറവില്ല. ബസ്‌സ്റ്റാൻഡിൽ ബസ്സുകൾ കടക്കുന്ന ഭാഗത്ത് മറ്റു വാഹനങ്ങൾ നിർത്തിയിടുന്നത് പ്രയാസമുണ്ടാക്കുകയാണ്.

തിരക്കേറിയ സമയത്ത് വലിയ വാഹനങ്ങൾ ബസ്‌സ്റ്റാൻഡിൽ കയറി സാധനങ്ങൾ ഇറക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. രാവിലെ ഒൻപതുമുതൽ 10 വരെയും വൈകിട്ട് നാലുമുതൽ ആറുവരെയും വലിയ വാഹനങ്ങൾ പ്രവേശിച്ച് ലോഡിറക്കരുതെന്ന നിബന്ധന വെച്ചിരുന്നു. എന്നാൽ ഇവയൊന്നും പാലിക്കപ്പെടുന്നില്ല. ബസുകൾ സ്റ്റാൻഡിലേക്ക് കടക്കുന്ന ഭാഗത്ത് വാഹനങ്ങൾ നിർത്തിയിടുന്നത് അപകടസാധ്യത വർധിപ്പിക്കുന്നു. മത്സരയോട്ടത്തിന്റെ ഭാഗമായി അമിതവേഗത്തിലാണ് ചില ബസുകൾ സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്നത്. ഇരിട്ടി ഭാഗത്തേക്ക് പോകുന്ന ബസുകളാണ് മത്സരിച്ചോടുന്നവയിൽ കൂടുതലും. ബസുകൾ തമ്മിലിടിച്ച് അപകടങ്ങളുമുണ്ടായിട്ടുണ്ട്. അനധികൃതമായി നിർത്തിയിടുന്ന വാഹനങ്ങൾക്കും അമിതവേഗത്തിലെത്തുന്ന ബസുകൾക്കും ഇടയിൽപ്പെടുന്ന കാൽനടയാത്രക്കാരുടെ ജീവന് ഭീഷണിയാണ്‌.

പാർക്കിങ് നിയന്ത്രണം കർശനമായി നടപ്പാക്കാൻ അധികൃതർ തീരുമാനിച്ചിരുന്നെങ്കിലും ഇപ്പോഴും ടൗണിലെ എല്ലാ റോഡരികിലും വാഹനങ്ങൾ നിർത്തിയിടുകയാണ്. വിവിധ വാഹനങ്ങൾക്കായി നഗരസഭ വ്യത്യസ്ത സ്ഥലങ്ങൾ പാർക്കിങ്ങിന് നിശ്ചയിച്ച് നൽകിയിട്ടുണ്ട്. എന്നാൽ വാഹനത്തിരക്കേറുന്ന സമയത്ത് ഒന്നും നടപ്പാകുന്നില്ല.

പലപ്പോഴും നഗരത്തിലെത്തുന്ന യാത്രക്കാർക്ക് വാഹനം നിർത്തിയിടാൻ സ്ഥലമില്ലാത്ത സ്ഥിതിയാണ്. നോ പാർക്കിങ് ബോർഡുകൾ സ്ഥാപിച്ച ഇടങ്ങളിലാണ് സ്വകാര്യവാഹനങ്ങൾ നിർത്തിയിടുന്നത്. പാർക്കിങ്ങിന് കൂടുതൽ സ്ഥലം കണ്ടെത്താനും സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങൾ ഉപയോഗിക്കാനും നഗരസഭാ അധികൃതർ തീരുമാനിച്ചെങ്കിലും ഫലപ്രദമായി നടപ്പാക്കാൻ സാധിച്ചിട്ടില്ല. മുമ്പ് പാർക്കിങ്ങിന് ഉപയോഗിച്ച സ്ഥലങ്ങൾ പോലും ഇപ്പോൾ ഉപയോഗിക്കാൻ കഴിയുന്നില്ല.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha