ലൈ​സ​ൻ​സ് കി​ട്ടി​യ​തി​ന്റെ ആ​വേ​ശ​ത്തി​ൽ ഡ്രൈവിങ് അഭ്യാസം; ഭീതി പടർത്തി മത്സരയോട്ടം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

​മാ​ഹി: ഇ​നി​യും തു​റ​ക്കാ​ത്ത മു​ഴ​പ്പി​ല​ങ്ങാ​ട് -മാ​ഹി ബൈ​പാ​സ് പാ​ത​യി​ൽ കൗ​മാ​ര​ക്കാ​രു​ടെ ബൈ​ക്ക് -കാ​ർ ഡ്രൈ​വി​ങ് അ​ഭ്യാ​സം. വാ​ഹ​ന​മോ​ടി​ക്കാ​ൻ ലൈ​സ​ൻ​സ് കി​ട്ടി​യ​തി​ന്റെ ആ​വേ​ശ​ത്തി​ലും ആ​ഹ്ലാ​ദ​ത്തി​ലും ക​ഴി​ഞ്ഞ കു​റേ മാ​സ​ങ്ങ​ളാ​യി രാ​വി​ലെ​യും വൈ​കീ​ട്ടും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​മാ​യി നി​ര​വ​ധി​യാ​ളു​ക​ൾ ബൈ​പാ​സി​ലെ​ത്തു​ന്നു​ണ്ട്.

വേ​ന​ല​വ​ധി​യാ​യ​തി​നാ​ൽ കൂ​ട്ടു​കാ​രു​മൊ​ത്താ​ണ് ബൈ​ക്കി​ലു​ള്ള അ​പ​ക​ട​ക​ര​മാ​യ അ​ഭ്യാ​സ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. പ്ര​ഭാ​ത​സ​വാ​രി​ക്ക് ഇ​റ​ങ്ങു​ന്ന​വ​ര​ട​ക്കം ഭീ​തി​യോ​ടെ ക​ട​ന്നു​പോ​വേ​ണ്ട സ്ഥി​തി​യാ​ണ്. ര​ണ്ടോ മൂ​ന്നോ ഇ​രു ച​ക്ര​വാ​ഹ​ന​ങ്ങ​ൾ മ​ത്സ​രി​ച്ച് സാ​ഹ​സി​ക​മാ​യി വാ​ഹ​ന​മോ​ടി​ക്കു​ന്ന​ത് കാഴ്ചക്കാരെ ഭ​യ​പ്പാ​ടി​ലാ​ക്കു​ന്നു​ണ്ട്.

താ​ഴെ ചൊ​ക്ലി -മാ​ഹി​പ്പാ​ലം റോ​ഡി​ൽ ക​ണ്ണൂ​ർ ഭാ​ഗ​ത്തേ​ക്ക് നി​യ​ന്ത്ര​ണ​മു​ണ്ട്. അ​തി​രാ​വി​ലെ​യാ​യ​തി​നാ​ൽ പൊ​ലീ​സ് പ​രി​ശോ​ധ​ന​യു​ണ്ടാ​കി​ല്ലെ​ന്ന ധാ​ര​ണ​യും അ​ഭ്യാ​സ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു​ണ്ട്. മാ​ഹി -ചോ​മ്പാ​ല -പ​ള്ളൂ​ർ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ൽ അ​മി​ത വേ​ഗ​ത്തി​ന് ത​ട​യി​ടാ​നാ​വും. അ​പ​ക​ട​മി​ല്ലാ​താ​ക്കാ​നും ക​ഴി​യു​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ര​ക്ഷി​താ​ക്ക​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം. യാ​ത്ര നി​രോ​ധി​ച്ചി​ട്ടു​ള്ള പാ​ത​യി​ൽ ബൈ​ക്ക് റൈ​സി​ങ് ന​ട​ത്തു​ന്ന​ത് ത​ട​യാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. സ​ർ​വി​സ് ആ​രം​ഭി​ക്കാ​ത്ത ബൈ​പാ​സി​ൽ അ​പ​ക​ട​മു​ണ്ടാ​യാ​ൽ ഇ​ൻ​ഷു​റ​ൻ​സ് ക്ലെ​യിം ചെ​യ്യാ​നാ​വി​ല്ല.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 10.30 ഓ​ടെ അ​മി​ത​വേ​ഗ​ത​യി​ൽ എ​തി​ർ​ദി​ശ​യി​ൽ നി​ന്നെ​ത്തി​യ ബൈ​ക്കി​ടി​ച്ച് ചൊ​ക്ലി ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​റി​ന്റെ ഡീ​സ​ൽ ടാ​ങ്ക് ഉ​ൾ​പ്പെ​ടെ ത​ക​ർ​ന്നി​രു​ന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha