പി എസ് സി : ജയിൽ, എക്‌സൈസ് കായിക ക്ഷമതാ പരീക്ഷ
കണ്ണൂരാൻ വാർത്ത

ജയിൽ വകുപ്പിലെ അസിസ്റ്റന്റ് ജയിലർ ഗ്രേഡ് ഒന്ന് (കാറ്റഗറി നമ്പർ 494/19, 496/19), എക്‌സൈസ് വകുപ്പിലെ എക്‌സൈസ് ഇൻസ്‌പെക്ടർ ട്രെയിനി (കാറ്റഗറി നമ്പർ 497/19, 498/19) തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് മേഖലയിലെ ഉദ്യോഗാർഥികൾക്കായി ശാരീരിക അളവെടുപ്പും, കായിക ക്ഷമതാ പരീക്ഷയും മെയ് 23, 24, 25, 26 ദിവസങ്ങളിലായി നടത്തും.

സെന്റ് ജോസഫ്‌സ് കോളേജ് ഗ്രൗണ്ട് ദേവഗിരി, കോഴിക്കോട്, ഗവ. മെഡിക്കൽ കോളേജ് ഗ്രൗണ്ട് കോഴിക്കോട് എന്നിവിടങ്ങളിൽ രാവിലെ 5.30 മണി മുതലാണ് ടെസ്റ്റ്. ഉദ്യോഗാർത്ഥികൾ അവരവരുടെ അഡ്മിഷൻ ടിക്കറ്റ് പി എസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും (പ്രൊഫൈലിൽ നിർദിഷ്ട മാതൃകയിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് അടക്കം) ഡൌൺലോഡ് ചെയ്‌ത് എടുത്ത്, കമ്മീഷൻ അംഗീകരിച്ച തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലും ഒന്നിന്റെ അസ്സലുമായി രാവിലെ അഞ്ച് മണിക്ക് തന്നെ കായിക ക്ഷമതാ പരീക്ഷ കേന്ദ്രത്തിൽ എത്തിച്ചേരേണ്ടതാണ്.

നിശ്ചിത തീയതിയിൽ കായിക ക്ഷമത പരീക്ഷക്ക് ഹാജരാകാത്ത ഉദ്യോഗാർഥികൾക്ക് ഒരു സാഹചര്യത്തിലും വീണ്ടും അവസരം നൽകുന്നതല്ല.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത