കുറ്റ്യാട്ടൂരിൽ ‘ദേശസൂചകം’ ഉദ്‌ഘാടനം ചെയ്തു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ : കുറ്റ്യാട്ടൂർ മാംഗോ പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ ചട്ടുകപ്പാറയിൽ ആരംഭിച്ച ഭൗമസൂചികാപദവിയുള്ള ഉത്‌പന്നങ്ങളുടെ വിൽപ്പന ‘ദേശസൂചകം’ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഉദ്ഘാടനംചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌ പി.പി.റെജി അധ്യക്ഷനായിരുന്നു. കേരളത്തിലെ ആദ്യത്തെ ഭൗസൂചികാപദവി നേടിയ ആറന്മുള കണ്ണാടിയുടെ വിൽപ്പനയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു.

കുറ്റ്യാട്ടൂർ മാംഗോ പ്രൊഡ്യൂസർ കമ്പനിയുടെ പന്ത്രണ്ടാമത്തെ ഉത്‌പന്നമായ പച്ച മാങ്ങാ പൗഡർ കൃഷിവിജ്ഞാന കേന്ദ്രം മേധാവി ഡോ. പി. ജയരാജും കുറ്റ്യാട്ടൂർ മാവിന്റെ ഗ്രാഫ്റ്റ് തൈകളുടെ വിതരണം ജില്ലാ പഞ്ചായത്തംഗം എൻ.വി.ശ്രീജിനിയും ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളായ പി.കെ.മുനീർ, കെ.സി.അനിത, യു.മുകുന്ദൻ, എ.കെ.ശശീന്ദ്രൻ, പി.ഷീബ, കൃഷി ഓഫീസർ വി.കെ.സുരേഷ് ബാബു, വി.ഒ.പ്രഭാകരൻ, കെ.ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha