താലൂക്ക് തല പരാതിപരിഹാര അദാലത്ത് മെയ് ഒൻപതിന്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇരിട്ടി : സംസ്ഥാന സർക്കാരിന്റെ രണ്ടാംവാർഷികത്തിന്റെ ഭാഗമായി ഇരിട്ടി താലൂക്കുതല പരാതിപരിഹാര അദാലത്ത് നടത്തും. ഒൻപതിന് രാവിലെ 10-ന് മന്ത്രി കെ.രാധാകൃഷ്ണൻ അദാലത്ത് ഉദ്ഘാടനം ചെയ്യും. മന്ത്രി പി. പ്രസാദ് മുഖ്യാതിഥിയാകും. പരാതിപരിഹാര അദാലത്തിനായി പരാതികൾ നൽകാൻ കഴിയാത്തവർക്ക് അദാലത്ത് ദിവസമായ ഒൻപതിന് പരാതി സമർപ്പിക്കാനുള്ള അവസരം ഒരുക്കും.

സംഘാടകസമിതി രൂപവത്കരണയോഗത്തിൽ നഗരസഭാധ്യക്ഷ കെ.ശ്രീലത അധ്യക്ഷയായിരുന്നു. ഇരിട്ടി തഹസിൽദാർ സി.വി.പ്രകാശൻ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.വേലായുധൻ, നഗരസഭാ വൈസ് ചെയർമാൻ പി.പി.ഉസ്മാൻ, കൗൺസിലർ വി.പി.അബ്ദുൾറഷീദ്, തഹസിൽദാർ (എൽ.ആർ.) എം.ലക്ഷ്മണൻ, രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളായ പി.വിജയൻ, പായം ബാബുരാജ്, മാത്തുക്കുട്ടി പന്തപ്ലാക്കൽ, വിപിൻ തോമസ്, എൻ.പി.രവീന്ദ്രൻ, ജയ്സൺ ജീരകശ്ശേരി എന്നിവർ സംസാരിച്ചു. നഗരസഭാധ്യക്ഷ കെ.ശ്രീലത ചെയർമാനായും തഹസിൽദാർ സി.വി.പ്രകാശൻ കൺവീനറുമായി സംഘാടകസമിതി രൂപവത്കരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha