മാടായിപ്പാറയുടെ ജൈവ ആവാസ വ്യവസ്ഥ തിരികെയെത്തും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പാപ്പിനിശേരി : മാടായിപ്പാറയിൽ കളിമണ്ണ് ഖനനം നടത്തിയ ഭാഗങ്ങളിൽ ജൈവ ആവാസ വ്യവസ്ഥ പുനസ്ഥാപിക്കാൻ കേരള ക്ലേയ്സ് ആൻഡ് സിറാമിക്സ് ലിമിറ്റഡിന്റെ സമഗ്ര പദ്ധതിയൊരുങ്ങുന്നു. ഖനനംമൂലമുണ്ടായ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നതോടൊപ്പം മണ്ണൊലിപ്പ് തടയാനും സാധിക്കും വിധത്തിലാണ് പദ്ധതി. 600 ഏക്കറിലധികമുള്ള മാടായിപ്പാറയുടെ -പടിഞ്ഞാറ് ഭാഗത്ത് ഖനനം പൂർത്തിയാക്കിയ 35 ഏക്കറിൽ പദ്ധതി നടപ്പാക്കും.

കാലാവസ്ഥയ്‌ക്ക്‌ അനുയോജ്യമായ മരങ്ങളും കുറ്റിച്ചെടികളും വേലിച്ചെടി നിരകളും ഫലവൃക്ഷങ്ങളും ഔഷധച്ചെടികളും വളിപ്പടർപ്പുകളും നട്ട് പിടിപ്പിക്കാനാണ് പദ്ധതി. പ്രാരംഭ പ്രവർത്തനങ്ങൾക്ക്‌ മൂന്ന് കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുണ്ട്. ശാസ്ത്രജ്ഞരും പരിസ്ഥിതി വിദഗ്‌ധരും അടങ്ങിയ സമിതിയാണ് പാരിസ്ഥിതിക പ്രശ്ന പരിഹാരത്തിന് റിപ്പോർട്ട് തയ്യാറാക്കിയത്.  

 സർക്കാറിന്റെ കാഴ്ചപ്പാടിനൊപ്പം

പരിസ്ഥിതിക്ക് പോറലേൽക്കാതെ വികസന പ്രവർത്തനങ്ങൾക്ക് പ്രാമുഖ്യം നൽകണമെന്ന സംസ്ഥാന സർക്കാർ കാഴ്ചപ്പാടാണ് മാടായിപ്പാറയുടെ ജൈവ വൈവിധ്യ പുനസ്ഥാപനത്തിന് വഴിയൊരുക്കിയത്. കേരള ക്ലേയ്സ് ആൻഡ് സെറാമിമിക്സ് പ്രൊഡക്റ്റ് ലിമിറ്റഡ്‌ ചെയർമാൻ ടി.വി. രാജേഷും മാനേജിങ് ഡയറക്ടർ ആനക്കൈ ബാലകൃഷ്ണനും സമർപ്പിച്ച പദ്ധതിക്ക്‌ കഴിഞ്ഞ ബജറ്റിൽ മൂന്ന് കോടി രൂപ വകയിരുത്തി.  

2015-ൽ അന്നത്തെ യുഡിഎഫ് സർക്കാർ ഖനനം നിർത്തിവച്ചെങ്കിലും മേഖലയിലുണ്ടായ പ്രശ്ന പരിഹാരത്തിനോ മണ്ണൊലിപ്പ് തടയുന്നതിനോ തൊഴിലാളി സംരക്ഷണത്തിനോ നടപടി സ്വീകരിച്ചില്ല. പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമായി മാടായിയിലെയും സമീപ പ്രദേശത്തെയും ജനങ്ങളും പരിസ്ഥിതി സ്നേഹികളും ആഗ്രഹിച്ച പദ്ധതിയാണ് യാഥാർഥ്യമാകുന്നത്. സമീപ തോടുകളിലേക്കും ഓവുചാലുകളിലേക്കും ചരലും മറ്റും ഒലിച്ചിറങ്ങുന്ന അവസ്ഥ പൂർണമായും പരിഹരിക്കും.  

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha