കുടിവെള്ള ക്ഷാമം; തദ്ദേശ സ്ഥാപനങ്ങള്‍ അടിയന്തിരമായി പരിഹാരം കണ്ടെത്തണം: സുനീര്‍ പൊയ്ത്തുംകടവ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



അഴീക്കോട്: അഴീക്കോട് മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുകയാണെന്നും തദ്ദേശ സ്ഥാപനങ്ങള്‍ അടിയന്തരമായി പരിഹാരം കണ്ടെത്തണമെന്നും എസ്ഡിപിഐ അഴീക്കോട് മണ്ഡലം സെക്രട്ടറി സുനീര്‍ പൊയ്ത്തുംകടവ് ആവശ്യപ്പെട്ടു. പല പഞ്ചായത്തുകളിലും വരള്‍ച്ചയിലാണ്, നിരവധി കുടുംബങ്ങളാണ് കുടിവെള്ളത്തിനു വേണ്ടി അലയുന്നത്. പാപ്പിനിശ്ശേരി, വളപട്ടണം, അഴീക്കോട്, നാറാത്ത്, പുഴാതി, ചിറക്കല്‍ പഞ്ചായത്തുകളിലെല്ലാം കുടിവെള്ളക്ഷാമം അനുഭവിക്കുന്ന നിരവധി കുടുംബങ്ങളുണ്ട്. കാലങ്ങളായി വേനല്‍ക്കാലത്ത് കുടിവെള്ളമില്ലാത്ത സ്ഥലങ്ങളില്‍ ഇപ്പോഴും പ്രശ്‌നത്തിന് പരിഹാരമായിട്ടില്ല. ചില സ്ഥലങ്ങളില്‍ ജല ജീവന്‍ മിഷന്‍ പ്രകാരം വെള്ളം എത്തിക്കാനായി റോഡ് വെട്ടിപ്പൊളിച്ച് പൈപ്പ് സ്ഥാപിച്ചെങ്കിലും വെള്ളം എത്തിയിട്ടില്ല. തകര്‍ത്ത റോഡുകളാവട്ടെ മഴക്കാലമായാല്‍ ഇരട്ടി ദുരിതത്തിന് കാരണമാക്കുകയും ചെയ്യും. കുടിവെള്ള പ്രശ്‌നം അടിയന്തരമായി പരിഹരിക്കാന്‍ ജില്ലാ-ബ്ലോക്ക്-ഗ്രാമപ്പഞ്ചായത്തുകള്‍ തയ്യാറാവണം. നികുതി കൊള്ളയും വിലക്കയറ്റവും കാരണം ബുദ്ധിമുട്ടുന്നവര്‍ക്ക് കുടിവെള്ള ക്ഷാമം കൂടിയാവുമ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത ദുരിതങ്ങളാണുണ്ടാക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ ചില പഞ്ചായത്തുകളില്‍ കുടിവെള്ളം എത്തിച്ചിരുന്നെങ്കിലും ഇത്തവണ അതും ഉണ്ടായിട്ടില്ല. പല കാരണങ്ങളും പറഞ്ഞ് തദ്ദേശ സ്ഥാപനങ്ങളും വാര്‍ഡ് മെംബര്‍മാരും കൈയൊഴിയുകയാണ്. നികുതി വര്‍ധിപ്പിച്ച് ജനത്തെ കൊള്ളയടിക്കുന്നവര്‍ ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളെ പോലും കണ്ടില്ലെന്ന് നടിക്കുകയാണ്. ഇത്തരം സമീപനങ്ങള്‍ക്കെതിരേ ശക്തമായ ജനകീയ പ്രക്ഷോഭം ഉയര്‍ന്നുവരേണ്ടതുണ്ടെന്നും 
എസ്ഡിപിഐ അഴീക്കോട് മണ്ഡലം സെക്രട്ടറി സുനീര്‍ പൊയ്ത്തുംകടവ് പ്രസ്താവനയില്‍ വ്യക്തമാക്കി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha