ആലക്കോട് ആസ്ഥാനമായി താലൂക്ക് വേണം - വ്യാപാരി വ്യവസായി ഏകോപനസമിതി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

 
തളിപ്പറമ്പ് താലൂക്ക് വിഭജിച്ച് ആലക്കോട് ആസ്ഥാനമായി പുതിയ താലൂക്ക് അനുവദിക്കണമെന്ന് വ്യാപാരി-വ്യവസായി ഏകോപനസമിതി ആലക്കോട് യൂണിറ്റ് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. ആലക്കോട് കേന്ദ്രമായി പ്രാഥമിക ആരോഗ്യകേന്ദ്രം അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി ഉദ്ഘാടനംചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.എം. ഹരിദാസ് അധ്യക്ഷനായിരുന്നു. എൻ.വി.സജിവ്, ഷാജുപോൾ, എൻ.എം.മൊയ്തീൻ, എം.എ.ജോൺസൻ, റോയി പുളിക്കൽ, ജോൺ പടിഞ്ഞാത്ത്, ടി.സി.സാജൻ, സബിത ജോസ്, കെ.എസ്.പദ്മകുമാർ എന്നിവർ സംസാരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha