കോഴിക്കോട് വ്യാപാരിയെ കൊന്ന് ട്രോളി ബാ​ഗിലാക്കി ഉപേക്ഷിച്ചു: പ്രതികൾ പിടിയിൽ
കണ്ണൂരാൻ വാർത്ത
കോഴിക്കോട് : വ്യാപാരിയെ കൊലപ്പെടുത്തി മൃതദേഹം ട്രോളി ബാ​ഗിലാക്കി ഉപേക്ഷിച്ചു. തിരൂർ സ്വ​ദേശി സിദ്ദിഖ് (58) ആണ് കൊല്ലപ്പെട്ടത്. കോഴിക്കോട് ഹോട്ടൽ നടത്തുകയാണ് കൊല്ലപ്പെട്ട സിദ്ദിഖ്. സംഭവത്തിൽ യുവാവിനെയും പെൺകുട്ടിയേയും അറസ്റ്റ് ചെയ്‌തു. ചെർപ്പുളശ്ശേരി സ്വദേശി ഷിബിലി (22), ഫർഹാന (18) എന്നിവരാണ് പിടിയിലായത്. ചെന്നൈയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.

കഴിഞ്ഞ വ്യാഴാഴ്ചയോടെയാണ് സിദ്ദിഖ് വീട്ടിൽ നിന്നും പോയത്. 22ന് സിദ്ദിഘിനെ കാണുന്നില്ലെന്ന് കാട്ടി മകൻ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സിദ്ദിഖ് കൊല്ലപ്പെട്ടതായി കണ്ടെത്തിയത്. കഷ്‌ണങ്ങളാക്കി ട്രോളി ബാ​ഗിൽ ഉപേക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ വെച്ച് കൊന്ന് വെട്ടിനുറുക്കി കഷണങ്ങളാക്കി ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് വിവരം.

അട്ടപ്പാടി ചുരത്തിന്റെ ഒൻപതാം വളവിൽ നിന്ന് സ്യൂട്ട്കേസ് താഴേക്ക് തള്ളിയെന്നാണ് പ്രതികളുടെ മൊഴി. ഇതുപ്രകാരം നടത്തിയ അന്വേഷണത്തിൽ 2 സ്യൂട്ട്കേസുകൾ കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ അന്വേഷണത്തിന് ശേഷമേ മറ്റ് കാര്യങ്ങൾ വ്യക്തമാവുകയുള്ളു. സിദ്ധിഖിന്റെ ഹോട്ടലിലെ തൊഴിലാളിയാണ് പിടിയിലായ ഷിബിലി .

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത