ജൂണ്‍ മാസത്തില്‍ 7 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ന്യൂഡല്‍ഹി : യു.പി.ഐ, ഇന്റര്‍നെറ്റ് ബാങ്കിംഗ് സൗകര്യങ്ങള്‍ വ്യാപകമാണെങ്കിലും ബാങ്കില്‍ നേരിട്ടെത്തേണ്ട സാഹചര്യം എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാം. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ ബാങ്ക് ഏതൊക്കെ ദിവസം അടഞ്ഞുകിടക്കും എന്ന കാര്യം കൃത്യമായി അറിഞ്ഞിരിക്കേണ്ടതാണ്. ഉത്സവ ദിനങ്ങളിലെയും ഞായറാഴ്ചയിലെയും അവധികള്‍ ഓര്‍ത്തുവെയ്ക്കാന്‍ എളുപ്പമാണെങ്കിലും രണ്ടാം ശനി, നാലാം ശനി പോലുള്ള അവധി ദിവസങ്ങള്‍ പലരും ഓര്‍ത്തു വെയ്ക്കാതെ പോകുന്നു. ഇത്തരക്കാര്‍ക്ക് ഉപയോഗപ്രദമാകുന്ന തരത്തില്‍ ജൂണ്‍ മാസത്തിലെ ബാങ്ക് അവധി ദിവസങ്ങളേതൊക്കെയാണെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കിയിരുന്നു.

കേരളത്തില്‍ ഏഴ് ദിവസമാണ് ബാങ്കുകള്‍ക്ക് അവധി ലഭിക്കുക. ജൂണ്‍ 4,10,11,18,24,25,28 എന്നീ ദിവസങ്ങളിലാണ് ഇത്തരത്തില്‍ സംസ്ഥാനത്തിലെ ബാങ്കുകള്‍ അടഞ്ഞ് കിടക്കുക. ഇതില്‍ 10, 24 എന്നീ ദിവസങ്ങളില്‍ രണ്ടാം ശനിയും നാലാം ശനിയും ആയതിനാല്‍ തുടര്‍ച്ചയായി രണ്ട് ദിവസം ബാങ്ക് അടഞ്ഞുകിടക്കും.

റിസര്‍വ് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ലിസ്റ്റ് പരിശോധിച്ചാല്‍, ഓരോ സംസ്ഥാനങ്ങളിലും പ്രത്യേകമായുള്ള ബാങ്ക് അവധികളടക്കം സ്ഥിരീകരിക്കാവുന്നതാണ്. അവധി ദിവസങ്ങളിലും എ.ടി.എം, ഓണ്‍ലൈന്‍ ബാങ്കിംഗ് സൗകര്യങ്ങള്‍ വിനിയോഗിക്കാവുന്നതാണ്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha