ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ കണ്ണൂർ ജില്ലാ സമ്മേളനം 6ന്‌ തുടങ്ങും
കണ്ണൂരാൻ വാർത്ത
തളിപ്പറമ്പ്‌ : കേരള ശാസ്‌ത്ര സാഹിത്യ പരിഷത്തിന്റെ 60ാം വാർഷികത്തോടനുബന്ധിച്ചുള്ള ജില്ലാ സമ്മേളനം 6, 7 തീയതികളിൽ കണ്ണൂർ ഗവ. എൻജിനിയറിങ്‌ കോളേജിൽ നടക്കുമെന്ന്‌ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ശനി രാവിലെ 10ന്‌ സംസ്ഥാന എൻവയോൺമെന്റൽ അപ്രൈസൽ കമ്മിറ്റി ചെയർമാനും പരിസ്ഥിതി ശാസ്‌ത്രജ്ഞനുമായ ഡോ. അജയകുമാർ വർമ ഉദ്‌ഘാടനം ചെയ്യും. "മാലിന്യ സംസ്‌കരണം സാങ്കേതിക വിദ്യകളും ജനപങ്കാളിത്തവും' വിഷയവും അവതരിപ്പിക്കും. ആന്തൂർ നഗരസഭാ ചെയർമാൻ പി. മുകുന്ദൻ പങ്കെടുക്കും. കേരള പദയാത്രയിലെ യാത്രികരെ അനുമോദിക്കും. ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മൽ സംഘടനാ രേഖ അവതരിപ്പിക്കും. 

"നവസാങ്കേതിക വിദ്യ പ്രതിരോധത്തിന്റെ വഴിയിൽ'' വിഷയത്തിൽ ടി.വി. നാരായണൻ ക്ലാസെടുക്കും. നടുവിൽ പഞ്ചായത്തിലെ ആദിവാസികളുടെ പ്രശ്‌നങ്ങൾ ടി.കെ. ദേവരാജൻ അവതരിപ്പിക്കും. സമ്മേളനത്തോടനുബന്ധിച്ച്‌ ശാസ്‌ത്രാവബോധ ക്ലാസുകൾ, മാലിന്യം സമ്പത്ത്‌, ഓൺലൈൻ ജ്യോതിശാസ്‌ത്ര ക്ലാസുകൾ ബോധവൽക്കരണ ക്ലാസുകൾ, ബാലോത്സവങ്ങൾ എന്നിവ നടത്തി. സമ്മേളനം ഞായർ വൈകിട്ട്‌ സമാപിക്കും. വാർത്താസമ്മേളനത്തിൽ സംസ്ഥാന നിർവാഹക സമിതി അംഗം ടി. ഗംഗാധരൻ, കെ.പി. പ്രദീപ്‌കുമാർ, എം ബിജുമോഹൻ, പി.വി. രാമകൃഷ്‌ണൻ എന്നിവർ പങ്കെടുത്തു.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത