സംസ്ഥാനത്ത്‌ 30 വാഹനചാർജിങ്‌ സ്‌റ്റേഷനുകൾ തുടങ്ങും
കണ്ണൂരാൻ വാർത്ത
കൊച്ചി : വൈദ്യുത വാഹനങ്ങൾ ചാർജ്‌ ചെയ്യാൻ സംവിധാനമൊരുക്കാൻ ഉടമകളുടെ കൂട്ടായ്‌മ രംഗത്ത്‌. ഇലക്‌ട്രിക്കൽ വെഹിക്കിൾ ഓണേഴ്‌സ്‌ അസോസിയേഷൻ– -കേരള (ഇവോക്‌) സംസ്ഥാനത്ത്‌ 30 ചാർജിങ്‌ സ്‌റ്റേഷനുകൾ സ്ഥാപിക്കും.

സംസ്ഥാനത്തെ 1500 വൈദ്യുത കാർ ഉടമകൾ അംഗങ്ങളായ ഇവോക്‌ ഒന്നാം വാർഷികത്തോടനുബന്ധിച്ചാണ്‌ ഒരുമാസത്തിനകം ചാർജിങ്‌ സ്‌റ്റേഷനുകൾ സ്ഥാപിക്കുന്നതെന്ന്‌ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചാർജ്‌ മോഡ്‌ എന്ന രാജ്യാന്തര സ്‌റ്റാർട്ടപ്പുമായി സഹകരിച്ചാണ്‌ ചാർജിങ്‌ സ്‌റ്റേഷനുകളും അത്‌ ബന്ധിപ്പിക്കുന്ന ആപ്പും നിലവിൽവരുന്നത്‌. 28ന്‌ കളമശേരി ആഷിക്‌ കൺവൻഷൻ സെന്ററിൽ ചേരുന്ന ഒന്നാംവാർഷികത്തിൽ പദ്ധതി മന്ത്രി കെ. കൃഷ്‌ണൻകുട്ടി ഉദ്‌ഘാടനം ചെയ്യും. വാർഷികസമ്മേളനവും സെമിനാറും മന്ത്രി പി. രാജീവ്‌ ഉദ്‌ഘാടനം ചെയ്യും.

ഇവോക്‌ സെക്രട്ടറി ഡോ. വി. രാജസേനൻനായർ, ട്രഷറർ എം.ഐ. വിശ്വനാഥൻ, റെജിമോൻ അഞ്ചൽ, ചാർജ് മോഡ്‌ സി.ഇ.ഒ രാമനുണ്ണി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത