വയനാട്ടിൽ വിനോദയാത്രയ്‌ക്കെത്തിയ കണ്ണൂർ സ്വദേശിയായ യുവാക്കളുടെ വാഹനം ലോറിയുമായി കൂട്ടിയിടിച്ചു; 2 മരണം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


മാനന്തവാടി: വയനാട് മാനന്തവാടിയിൽ വാഹനാപകടത്തിൽ രണ്ടുമരണം. മാട്ടൂൽ സ്വദേശികളായ അഫ്രീദ്, മുനവിർ എന്നിവരാണ് മരിച്ചത്. മാനന്തവാടി- കൽപ്പറ്റ സംസ്ഥാന പാതയിൽ തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് അപകടം. മൂന്ന് യുവാക്കൾ സഞ്ചരിച്ച ഇന്നോവ കാർ ടോറസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

കണ്ണൂർ മാട്ടൂൽ സ്വദേശികളായ യുവാക്കൾ വിനോദസഞ്ചാരത്തിനായി വയനാട്ടിലെത്തിയതായിരുന്നു. മാനന്തവാടി പച്ചിലക്കാട് ടൗണിലാണ് അപകടമുണ്ടായത്. വണ്ടിയോടിച്ചയാൾ ഉറങ്ങിപ്പോയതിനെത്തുടർന്ന് കാർ നിയന്ത്രണം വിട്ട് ടോറസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

സാരമായ പരിക്കേറ്റ മൂന്നാമൻ മുനവിറിനെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ ഇന്നോവയുടെ മുൻഭാഗം പൂർണ്ണമായും തകർന്നു. കാർ തെറ്റായ ദിശയിലായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha